വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് കൊടിയത്തൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
കൊടിയത്തൂർ : വൈദ്യുതി ചാർജ് വർധനവിലും അവശ്യ വസ്തുക്കളുടെ വില വർധിപ്പിച്ചതിലും പെൻഷൻ വിതരണം മുടങ്ങുന്നതിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കൊടിയത്തൂർ ഘടകം കോട്ടമ്മൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജാഫർ മാഷ് പുതുക്കുടി അധ്യക്ഷത വഹിച്ചു. കെ.ടി.ഹമീദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. റഫീഖ് കുറ്റിയോട്ട് സ്വാഗതവും കെ. അബ്ദുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു. പി.പി. അഷ്റഫ്, ഷാഹിദ് കാവിൽ , അബ്ദുറഹ്മാൻ കാരക്കുറ്റി, ടി.കെ. അമീൻ, vk സത്താർ, സി. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.