പി.എസ്​.സി പരീക്ഷാ ക്രമക്കേട്; ചോദ്യംചെയ്യൽ നിയമ പ്രശ്നങ്ങളിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്​ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പി.​എ​സ്.​സി അ​ധി​കൃ​ത​രെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ക്രൈം​ബ്രാ​ഞ്ച്​ നീ​ക്കം നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക്. പി.​എ​സ്.​സി​ക്ക്​ പ്ര​ത്യേ​ക അ​ധി​കാ​ര​മൊ​ന്നു​മി​ല്ലെ​ന്നും അ​തി​നാ​ൽ ആ​സ്ഥാ​ന​ത്ത്​ പോ​യി ചോ​ദ്യം ചെ​യ്യേ​ണ്ടെ​ന്നു​മു​ള്ള നി​യ​മോ​പ​ദേ​ശം ക്രൈം​ബ്രാ​ഞ്ചി​ന്​ ല​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ, ചോ​ദ്യം ചെ​യ്യ​ലി​ന്​ ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​നെ​തി​രെ പി.​എ​സ്.​സി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​താ​ണ്​ വി​ഷ​യം രൂ​ക്ഷ​മാ​ക്കു​ന്ന​ത്.

മു​മ്പ്​ നി​യ​മ​സ​ഭാ സ​മി​തി തെ​ളി​വെ​ടു​പ്പി​ന്​ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച്​ പി.​എ​സ്.​സി അ​നു​കൂ​ല വി​ധി നേ​ടി​യി​രു​ന്നു. ഇ​ത്ത​രം അ​നു​കൂ​ല വി​ധി പ്ര​തീ​ക്ഷി​ച്ചാ​ണ്​ പി.​എ​സ്.​സി നീ​ക്കം. എ​ന്നാ​ൽ, ക്രി​മി​ന​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​താ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ ന​ട​പ​ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​കോ​ട​തി എ​ന്ത്​ നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന​ത്​ നി​ർ​ണാ​യ​ക​മാ​ണ്.

​ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ ക്രൈം​ബ്രാ​ഞ്ച്​ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ക്രൈം​ബ്രാ​ഞ്ച്​ ആ​സ്ഥാ​ന​ത്ത്​ അ​ല്ലെ​ങ്കി​ൽ അ​ന്വേ​ഷ​ണ​സം​ഘം നി​ശ്​​ച​യി​ക്കു​ന്ന സ്ഥ​ല​ത്ത്​ ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്രാ​യ​ക്കൂ​ടു​ത​ലു​ള്ള അം​ഗ​ങ്ങ​ളു​ടെ മൊ​ഴി വേ​ണ​മെ​ങ്കി​ൽ അ​വ​രു​ടെ ജി​ല്ല​ക​ളി​ലെ ക്രൈം​ബ്രാ​ഞ്ച്​ ഓ​ഫി​സു​ക​ളി​ൽ വെ​ച്ച് രോ​പ്പെ​ടു​ത്താ​മെ​ന്ന നി​ർ​ദേ​ശ​വും അ​ന്വേ​ഷ​ണ​സം​ഘം മു​ന്നോ​ട്ട്​ വെ​ക്കു​ന്നു. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ ക്രൈം​ബ്രാ​ഞ്ച്​ നോ​ട്ടീ​സ്​ ന​ൽ​കി​യാ​ൽ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പി.​എ​സ്.​സി. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്ത​ല​വ​ൻ ക്രൈം​ബ്രാ​ഞ്ച് ഐ.​ജി അ​ജീ​താ ബീ​ഗം വീ​ണ്ടും ക​ത്ത് ന​ൽ​കാ​നി​രി​ക്കെ​യാ​ണ് പി.​എ​സ്.​സി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.