വയനാടിന് നന്ദി പറയാന്‍ എത്തി രാഹുല്‍ഗാന്ധി

Rahul Gandhi came to thank Wayanad

 

മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയതിന് ശേഷം ആദ്യമായാണ് മണ്ഡലത്തില്‍ രാഹുൽഗാന്ധി എത്തിയത്. രാവിലെ എടവണ്ണയില്‍ എത്തിയ രാഹുല്‍ഗാന്ധിക്ക് നേതാക്കള്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതിനായാണ് രാഹുല്‍ ഗാന്ധി മണ്‌ലത്തിലെ എടവണ്ണയില്‍ എത്തിയത്. 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയതിന് ശേഷം ആദ്യമായാണ് മണ്ഡലത്തില്‍ എത്തിയത്. എടവണ്ണ സീതിഹാജി പാലത്തിന് സമീപത്തു നിന്ന് രാഹുല്‍ ഗാന്ധിയെ റോഡ് ഷോയിലൂടെ ജമാല്‍ അങ്ങാടിയിലേക്ക എത്തുകയായിരുന്നു്. രാവിലെ 11. മണിയോടെ കരിപ്പൂര്‍ വിമാനതാവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു . എടവണ്ണയിലെ സമ്മേളനത്തിന് ശേഷം കല്‍പ്പറ്റയിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. റായ്ബറേലിയില്‍ വിജയിച്ചതോടെ രാഹുല്‍ ഗാന്ധി വയനാട് വിടുന്ന സാഹടര്യമാണ് നിലവിലുള്ളത്. ഇനി ആര് എന്നതിന് മറുപടി ഇന്നുണ്ടാകും എന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *