തിരുവാലി പെയ്ൻ & പാലിയേറ്റിവ് കെയർ കെട്ടിടത്തിൻറെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി.
തിരുവാലി പെയ്ൻ & പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് 27.5 ലക്ഷം രൂപ ചിലവഴിച്ച് പത്തിരിയാലിൽ നിർമ്മിക്കുന്ന കെട്ടിടത്തിൻറെ ശിലാസ്ഥാപന ചടങ്ങ് രാഹുൽ ഗാന്ധി M.P ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വണ്ടൂർ MLA എ.പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി ഉണ്ണികൃഷ്ണൻ, തിരുവാലി പഞ്ചായത്ത് പ്രസിഡണ്ട് കെ. രാമൻകുട്ടി, വൈസ് പ്രസിഡന്റ് സജ്ന മണ്ണിയില്‍, വാർഡ് മെമ്പർമാരായ കൃഷ്ണദാസ്, താരിയൻ സുമ, പാലിയേറ്റീവ് ഭാരവാഹികളായ കെ മുഹമ്മദ് നജീബ്, കെ പി വിജയകുമാർ, സിപി റഷീദ്, കെ ഉസ്മാൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. Rahul Gandhi inaugurated the foundation stone laying ceremony of Tiruvalli Pain & Palliative Care building.