രാഹുൽ ഗാന്ധി നാളെ സംഭൽ സന്ദർശിക്കും; വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണും

Rahul Gandhi to visit Sambhal tomorrow

 

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെ സംഭൽ സന്ദർശിക്കും. നാളെ രാവിലെ രാഹുൽ സംഭലിലേക്ക് തിരിക്കുമെന്നാണ് വിവരം. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. ഷാഹി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട് നവംബർ 24ന് സംഭലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംഭൽ സന്ദർശിക്കാൻ എത്തിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നു. മുസ്‌ലിം ലീഗ് എംപിമാരുടെ സംഘത്തെയും പൊലീസ് യുപി അതിർത്തിയിൽ തടഞ്ഞു തിരിച്ചയക്കുകയായിരുന്നു. ഡിസംബർ 10 വരെ അധികാരികളുടെ അനുമതിയില്ലാതെ സംഘർഷബാധിത ജില്ലയിൽ രാഷ്ട്രീയക്കാരോ സാമൂഹിക സംഘടനാ പ്രതിനിധികളോ അടക്കം പുറത്തുനിന്നുള്ള ആരും പ്രവേശിക്കരുത് എന്നാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *