പാലക്കാടിൽ വിജയിച്ച് രാഹുൽ, ചേലക്കരയിൽ പ്രതീപ്
ചേലക്കരയില്‍ യു.ആര്‍ പ്രദീപിനെ, പാലക്കാടിൽ രാഹുൽ വിജയിയായി പ്രഖ്യാപിച്ചു. UDF സ്ഥാനാർത്ഥി രാഹുൽ 18724 വോട്ടുകളുടെ ലീഡോടെ വിജയിച്ചു. 12122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ യു.ആര്‍ പ്രദീപ് വിജയിച്ചത്.
പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും പിന്നീട് ബിജെപി ലീഡ് തിരിച്ചുപിടിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുല്‍ തിരിച്ചെത്തിയെങ്കിലും ബിജെപി ലീഡ് തിരിച്ചുപിടിച്ചു.
എന്നാല്‍ എട്ടാം റൗണ്ടിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ രാഹുല്‍ തിരിച്ചെത്തി. പിന്നെ പിന്നോട്ട് പോയില്ല. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിന്റെ മുന്നേറ്റമായിരുന്നു തുടക്കം മുതല്‍.