ആശാരിത്തോട് പാലം പുനർനിർമ്മിക്കുന്നു.

rebuilding the bridge.

 

കാവനൂർ അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എ കെ സി – പൂക്കോട്ടുചോല റോഡിൽ വരുന്ന ആശാരിതോട് പാലം പുനർനിർമാണം 14-05-24 ന് തുടങ്ങും. 30 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം പ്രവർത്തി നടക്കുക. 37 വർഷത്തിലധികം പഴക്കമുള്ള പാലം അപകടാവസ്ഥയിൽ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ടു കാവനൂർ പഞ്ചായത്ത് 19-ആം വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് പൊതുമരാമത്തു വിഭാഗത്തിൽ നിവേദനം നൽകുകയും നിരന്തരം പാലത്തിന്റെ അപകടവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പാലം പ്രവർത്തി 14-05-24 ചൊവ്വാഴ്ച തുടങ്ങുമെന്ന് pwd മഞ്ചേരി ഓഫീസിൽ നിന്നും അറിയിച്ചു. പ്രവർത്തി തീരുന്നത് വരെ അതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

rebuilding the bridge.

Leave a Reply

Your email address will not be published. Required fields are marked *