പൊളിച്ചുമാറ്റിയ കുറ്റൂളിയിലെ ബസ് സ്റ്റോപ്പ് ഉടൻ പുനർ നിർമിക്കുക; കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.0
കിഴുപറമ്പ: കുറ്റൂളി ജംഗ്ഷനിൽ മുക്കം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് വളരെ ഉപകാര പ്രദമായിരുന്ന ബസ് സ്റ്റോപ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി കെഎസ്ടിപി പ്രവർത്തി ഏറ്റെടുത്ത കരാറുകാർ പൊളിച്ചുമാറ്റിയിട്ട് 2 വർഷം പിന്നിടുന്നു. വിദ്യാർത്ഥികളും ഉദ്യോഗാർഥികളും ദിനേന നൂറു കണക്കിന് യാത്രക്കാർക്ക് വെയിലത്തും മഴയത്തും ഉപകാര പ്രദമായിരുന്ന ഈ വെയ്റ്റിംഗ് ഷെഡ് കരാർ കമ്പനി പൊളിച്ചു മാറ്റിയതിന് ശേഷം ഓട്ടോ റിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് നിർമിച്ച താത്കാലിക ഷെഡ് കനത്ത മഴയിൽ തകർന്നതോടെ യാത്രക്കാർ വലിയ ദുരിദത്തിലാണ്. യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്താൻ അടിയന്തിരമയി ബസ് വെയ്റ്റിംഗ് ഷെഡ് പുനർ നിർമ്മിക്കണമെന്നും മഴ ശക്തിപ്രാപിക്കുന്നതിന് മുൻപ് പരിഹാരം ഉണ്ടാവണമെന്നും കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംകെ ഫാസിൽ ആവശ്യപ്പെട്ടു. ബൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരായ ഇഡി. ജോജൻ, നിസാർ പികെ, നാസർ പാട്ടക്കൽ, സദഖത്തുള്ള ടികെ , കബീർ പി.ടി, ജോയ് മാന്തോട്ടത്തിൽ, ബാബുമോൻ പടിപ്പുറവൻ എന്നിവർ സന്നിഹിതരായിരുന്നു.