മിഴിവ്2K23; കാർഷിക- വയോജന സംഗമം നടത്തി
കുത്തൂപറമ്പ് ജി എൽ പി സ്കൂളിന്റെ അൻപതാം വാർഷികം മിഴിവ്2K23 ഭാഗമായി കാർഷിക- വയോജന സംഗമം നടന്നു.
ബ്ലോക്ക് മെമ്പർ സി അജിത സംഗമം ഉദ്ഘാടനം നിർവാഹിച്ചു. ഹെഡ്മാസ്റ്റർ മത്തായി മാസ്റ്റർ സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർ കെ. സൈനബ അധ്യക്ഷതവഹിച്ചു. ഊർങ്ങാരിട്ടി കൃഷി ഓഫീസർ സി.ടി നിഷിദ മുഖ്യതിഥിയായി.പി ടി എ പ്രസിഡന്റ് ഫൈസൽ പരിപാടി വിശദീകരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി പി മുഹമ്മദ്, എം.ടി അലി, സി ടി അബ്ദു, ചെറിയാൻ കുട്ടി, കെ കെ മൊയ്ദീൻ, ഇബ്രാഹീം മാസ്റ്റർ, സി ടി ബീരാൻ മുസ്ലിയാർ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ചു. എസ് എം.സി ചെയർമാൻ ഗഫൂർ എം ടി, സി ടി അബ്ദുറഹ്മാൻ, എം.ടി മുഹമ്മദ്, സി.ടി സലാം, സി ടി സിദ്ദീഖ്, സി.ടി, മമ്മദ്, സി ടി ഹബീബ്റഹ്മാൻ, പി അബ്ദുറഹ്മാൻ, അബ്ദുൽ ബാരി, ജഹ്ഫർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു