കണ്ണൂർ പള്ളിയാംമൂലയിൽ റിസോർട്ട് കെയർടേക്കർ മരിച്ചനിലയിൽ

dead

കണ്ണൂർ: പയ്യമ്പലം പള്ളിയാംമൂലയിലെ റിസോർട്ടിൽ കെയർ ടേക്കറെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശിയായ പ്രേമനാണ് മരിച്ചത്. സമീപത്തെ കിണറ്റിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റിസോർട്ടിന് തീയിട്ടശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. റിസോർട്ടിലെ നായ്ക്കളെയും ഇയാൾ തീയിട്ട് കൊന്നിട്ടുണ്ട്. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണ് റിസോർട്ടിന് തീയിട്ടത്. സംഭവത്തിനിടെ കെയർ ടേക്കർക്കും പൊള്ളലേറ്റിട്ടുണ്ട്.dead

12 വർഷമായി പ്രേമനാണ് റിസോർട്ടിലെ കെയർടേക്കർ. ഇയാളോട് ജോലി അവസാനിപ്പിക്കാൻ ഉടമസ്ഥൻ പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച ഉച്ചക്ക് തീയിട്ടതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *