റിയാദ് ട്രാവൽ ഫെയറിന് ഇന്ന് തുടക്കം; സൗദികളെ കേരളത്തിലേക്ക് ആകർഷിക്കും
റിയാദ് ട്രാവൽ ഫെയറിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ട്രാവൽ ഫെയർ റിയാദ് ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിലാണ് നടക്കുക. സൗദി പൗരന്മാരെ ഇന്ത്യയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിക്കലാണ് പരിപാടിയുടെ ഒരു ലക്ഷ്യം. അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റേഴ്‌സിന് കീഴിലാണ് റിയാദിൽ ട്രാവൽ ഫെയറിന് തുടക്കമാകുന്നത്. ഇതിൽ ഇന്ത്യൻ പവലിയൻ ഇത്തവണ ഒരുക്കുന്നത് കേരളമാണ്.|riyadh travel fair.
Read Also:സൗദിയില്‍ ഉപയോഗശൂന്യമായ വെള്ളടാങ്കില്‍ വീണ് മലയാളി ബാലന്‍ മരിച്ചു
കേരളത്തിലെ ടൂർ ഓപ്പറേറ്റർമാർ, ആയുർവേദ ആശുപത്രികൾ, റിസോർട്ടുകൾ എന്നിവ ട്രാവൽ ഫെയറിന്റെ ഭാഗമാകും. കൊറോണക്ക് ശേഷം സൗദികൾ ഇന്ത്യയിലേക്കും കേരളത്തിലേക്കും വരുന്നത് കുറഞ്ഞത് ഈ രംഗത്ത് തിരിച്ചടിയുണ്ടാക്കിയിരുന്നു. ഇതിനെ മറികടക്കലും പരിപാടിയുടെ ലക്ഷ്യമാണ്.
റിയാദ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിലെത്തുന്നവർക്ക് ഈ രംഗത്തെ പുതിയ സാധ്യതകളും തിരിച്ചറിയാം