ചളികുഴിയിൽ മുങ്ങിയ റോഡ്, പ്രതിഷേധവുമായി നാട്ടുകാർ.
കൂളിമാട് : ജലജീവൻ മിഷന്റെയും, എം വി ർ ക്യാൻസർ സെന്റർലേക്കുള്ള ജല വിതരണ പൈപ്പിടൽ പ്രവർത്തിയും കാരണം നിരന്തരം റോഡ് വെട്ടി പൊളിച്ചു പൈപ്പിടൽ പ്രവർത്തി നടക്കുന്നതിനാൽ റോഡിൽ ഗർത്തങ്ങൾ രൂപ പെടുകയും, വലിയ രീതിയിൽ മഴയിൽ ചെളിയും നിറഞ്ഞ് തീർത്തും സഞ്ചാര യോഗ്യമല്ലാത്ത റോഡ് ആയി മാറിയിരിക്കുകയാണ് പി എച് ഇ ഡി വൈത്തല റോഡ്. നൂറു കണക്കിന് വാഹനങ്ങൾ ദിനേന സഞ്ചരിക്കുന്നതും, വീതി കുറഞ്ഞതുമായ ഇത്തരം റോഡുകൾ കാൽ നട യാത്രക്കാർക്കും ഏറെ പ്രയാസമാണ് എന്ന് നാട്ടുകാർ പറയുന്നു. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികളെയും,പൈപ്പിടൽ പ്രവർത്തി നടത്തിയ കരാറുകാരേയും അറിയിച്ചു കാത്തിരിക്കുകയാണ് നാട്ടുകാർ.