റോബിൻ ബസുടമ ഗിരീഷ് അറസ്റ്റിൽ

robin gireesh arrest 2012 case

റോബിൻ ബസുടമ ഗിരീഷ് അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്‌. കോടതി വാറണ്ടിനെ തുടർന്ന് പാലാ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം ഗിരീഷിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

തന്നെ സർക്കാർ വേട്ടയാടുകയാണെന്ന് ഗിരീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദേശമുണ്ട്. എന്നാൽ പലയിടത്തും ബസ് തടഞ്ഞ് പിഴ ഇടാക്കുകയാണ്. ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് ശ്രമമെന്നും റോബിൻ പറഞ്ഞിരുന്നു.

തമിഴ്‌നാട് എം.വി.ഡി കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം കേരളത്തിലെത്തിയ റോബിൻ ബസ് എം.വി.ഡി പിടിച്ചെടുത്തിരുന്നു. തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് നടത്തിയ ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെ വ്യാഴാഴ്ച അർധരാത്രി പിടിച്ചെടുത്ത ബസ് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തുടർച്ചയായ നിയമലംഘനത്തിന് ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചിരുന്നു.

2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.

റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു.

robin gireesh arrest 2012 case

Leave a Reply

Your email address will not be published. Required fields are marked *