ശബരിമല സ്വർണകൊള്ള: കുറ്റവാളികൾക്ക്​ പുറത്തിറങ്ങാൻ സാഹചര്യമൊരുക്കി -ജസ്റ്റിസ് കെമാൽ പാഷ


മി​ക​ച്ച റി​പ്പോ​ർ​ട്ട​ർ​ക്കു​ള്ള എ. ​യൂ​നു​സ് കു​ഞ്ഞ് സ്മാ​ര​ക മാ​ധ്യ​മ പു​ര​സ്കാ​രം ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട​ർ ആ​ർ. സു​നി​ലി​ന് റി​ട്ട. ജ​സ്റ്റി​സ്

ബി. ​കെ​മാ​ൽ പാ​ഷ സ​മ്മാ​നി​ക്കു​ന്നു

കൊ​ല്ലം: ശ​ബ​രി​മ​ല കേ​സി​ൽ ഇ​ട​ക്കാ​ല കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ കു​റ്റ​വാ​ളി​ക​ളെ​ല്ലാം പു​റ​ത്തി​റ​ങ്ങു​മെ​ന്ന്​ ഹൈ​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് കെ​മാ​ൽ പാ​ഷ പ​റ​ഞ്ഞു. വി​ചാ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ട​ക്കാ​ല കു​റ്റ​പ​ത്രം ന​ൽ​കാ​മാ​യി​രു​ന്നു.

കു​റ്റ​വാ​ളി​ക​ൾ​ക്ക്​ ജാ​മ്യം ല​ഭി​ക്കാ​നു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​ർ​ക്കാ​ർ ചെ​യ്തു​കൊ​ടു​ക്കു​ക​യാ​ണ്. കൊ​ല്ലം പ്ര​സ് ക്ല​ബ്ബും ഫാ​ത്തി​മ മെ​മ്മോ​റി​യ​ൽ എ​ഡ്യൂ​ക്കേ​ഷ​ന​ൽ ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഡോ. ​എ. യൂ​നു​സ് കു​ഞ്ഞ് സ്മാ​ര​ക പ​ത്ര-​ദൃ​ശ്യ​മാ​ധ്യ​മ അ​വാ​ർ​ഡ് വി​ത​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​നി​ർ​വ​ഹ​ണം സു​ഗ​മ​മാ​ക്കാ​ൻ വി​വ​രാ​വ​കാ​ശ നി​യ​മം ത​ട​സ്സ​മാ​ണെ​ന്ന കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്റെ പാ​ർ​ല​മെ​ന്റ് പ​രാ​മ​ർ​ശം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. വി​വ​രാ​വ​കാ​ശ നി​യ​മം ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള ഈ ​നീ​ക്കം മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും വി​മ​ർ​ശി​ച്ചാ​ൽ കേ​സു​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.

അ​ച്ച​ടി മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ൽ മാ​ധ്യ​മം തൃ​​ശൂ​ർ റി​പ്പോ​ർ​ട്ട​ർ ആ​ർ. സു​നി​ലി​നും ദൃ​ശ്യ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ൽ മാ​തൃ​ഭൂ​മി ന്യൂ​സ് തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ റീ​ജി​യ​ന​ൽ എ​ഡി​റ്റ​ർ മാ​ർ​ഷ​ൽ വി. ​സെ​ബാ​സ്റ്റ്യ​നും ജ​സ്റ്റി​സ് കെ​മാ​ൽ പാ​ഷ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. മു​ൻ ഡി.​ജി.​പി. ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്റ് ഡി. ​ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.