സമകാലികം; അധ്യാപക സംഗമം നടത്തി കിഴുപറമ്പ് GVHSS

samakalikam; held teachers conference 

 

കിഴുപറമ്പ് GVHSS ലെ സമകാലികം പൂർവ്വാധ്യാപക കൂട്ടായമക്ക് കീഴിൽ പൂർവ്വാധ്യാപക സംഗമം നടത്തി. മേലാപ്പറമ്പ് കുന്നിൻ മുകളിലെ അധ്യാപക ഓർമകൾ, വിദ്യാലയ മികവിന് കയ്യൊപ്പ് ചാർത്തിയ പ്രവർത്തനങ്ങൾ എന്നിവ ഓർത്തെടുത്തും സൗഹ്യദം പുതുക്കിയുമുള്ളസംഗമം അവിസ്മരണിയമായി. നൂറോളം പേർ പങ്കെടുത്ത സംഗമത്തിൽ ഹെഡ് മാസ്റ്റർമാരായ പി.കെ രാമചന്ദ്രൻ മാസ്റ്റർ, കെ. രാജഗോപാലൻ മാസ്റ്റർ, നിർമല ടീച്ചർ, ഖദീജ ടീച്ചർ, കോയക്കുട്ടി മാസ്റ്റർ, അബ്ദുറഹമാൻ മാസ്റ്റർ, എം.ആർ. പുരുഷോത്തമൻ മാസ്റ്റർ വി ഷരീഫ് മാസ്റ്റർ, അലി പത്തനാപുരം, വി.പി. ശിഹാബുദ്ധീൻ മാസ്റ്റർ, കോമള ടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു. ചെയർമാൻ കെ.എം. ബഷീർ മാസ്റ്റർ, കൺവീനർ എ.ദിവാകരൻ മാസ്റ്റർ, പി. ഷംസുദ്ധീൻ മാസ്റ്റർ. കെ. സൈഫുദ്ധീൻ മാസ്റ്റർ, എൻ. ശങ്കരൻ മാസ്റ്റർ, പി.ടി. മുഹമ്മദ് മാസ്റ്റർ, സി. സാദിഖ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

samakalikam; held teachers conference

Leave a Reply

Your email address will not be published. Required fields are marked *