27,222 കോ​ടി നി​ക്ഷേ​പം; 8,67,017 തൊ​ഴി​ൽ



കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാക്കി​യ ‘സം​രം​ഭ​ക വ​ർ​ഷം’ പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ൽ നാ​ലു ല​ക്ഷ​ത്തി​ല​ധി​കം പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. സം​രം​ഭ​ക വ​ർ​ഷം (ഇ​യ​ർ ഓ​ഫ് എ​ന്‍റ​ർ​പ്രൈ​സ​സ്) പ​ദ്ധ​തി​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ന് ശേ​ഷം ക​ള​മ​ശ്ശേ​രി​യി​ൽ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2022 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2026 ഫെ​ബ്രു​വ​രി 20 വ​രെ 4,06,976 പു​തി​യ സം​രം​ഭ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ലൂ​ടെ 27,222 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 8,67,017 പേ​ർ​ക്ക് തൊ​ഴി​ലും ല​ഭി​ച്ചെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​രം​ഭ​ങ്ങ​ളി​ൽ 1,28,852 എ​ണ്ണം വ​നി​ത​ക​ളു​ടേ​താ​ണ്. വ്യാ​പാ​ര മേ​ഖ​ല​യി​ൽ 1.78 ല​ക്ഷം, സേ​വ​ന മേ​ഖ​ല​യി​ൽ 1.74 ല​ക്ഷം, ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ 54,895 യൂ​നി​റ്റു​ക​ൾ വീ​ത​മാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

എ​റ​ണാ​കു​ളം, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളാ​ണ് സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. തെ​ര​ഞ്ഞെ​ടു​ത്ത 1000 സം​രം​ഭ​ങ്ങ​ളെ ശ​രാ​ശ​രി 100 കോ​ടി വി​റ്റു​വ​ര​വു​ള്ള ക​മ്പ​നി​ക​ളാ​യി വ​ള​ർ​ത്തു​ന്ന ‘മി​ഷ​ൻ 1000’ പ​ദ്ധ​തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 544 സം​രം​ഭ​ങ്ങ​ൾ ഈ ​പ​ദ്ധ​തി​യി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.