ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി, സംസ്ഥാനത്തിന് വന് കടബാധ്യത വരുത്തി: വിഡി സതീശന്

തിരുവനന്തപുരം: ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും സംസ്ഥാനത്തിന് വന് കടബാധ്യത വരുത്തിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്.
ഇത്രയും നാള് കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്ത്തിച്ചത്. 99.4 ശതമാനം വരുമാനവും ഉപയോഗിച്ചത് കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടിയാണ്. 25932 കോടി രൂപ കടമെടുപ്പ് പരിധിയില് കുറക്കാന് കിഫ്ബി കാരണമായതടക്കം വിദഗ്ധ റിപ്പോര്ട്ടില് ഗുരുതര കണ്ടെത്തലുകള് ഉണ്ടെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു.
13103 കോടി രൂപ കിഫ്ബി വഴി അധിക ചെലവ് ഉണ്ടായി. 203.72 കോടി രൂപ പരസ്യത്തിന് ചെലവഴിച്ചു. ധനവകുപ്പിനെ ഇരുട്ടില് നിര്ത്തിയാണ് നടപടികള് എടുത്തത്.
498 ജീവനക്കാരെ സര്ക്കാര് അനുമതിയില്ലാതെ നിയമിച്ചു. 40 തസ്തികകള്ക്ക് മാത്രമാണ് സര്ക്കാര് അംഗീകാരം നല്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്ക്കാറിന് കടബാധ്യത ഉണ്ടാക്കി വെച്ച സ്ഥാപനമാണ് കിഫ്ബി. കിഫ്ബി റിപ്പോര്ട്ടിനെ കുറിച്ച് മന്ത്രിസഭാ യോഗത്തില് ചര്ച്ച ചെയ്യും. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു. ഇതില് വിശദമായ അന്വേഷണം നടത്തുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
