മലപ്പുറം തിരൂരിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു

SDPI activist hacked to death in Tirur, Malappuram

 

മലപ്പുറം: തിരൂർ മംഗലത്ത് എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. മംഗലം ആശാൻപടി കോതപ്പറമ്പ് കുപ്പന്റെ പുരക്കൽ അഷ്‌കറിനാണ് വെട്ടേറ്റത്. കോതപ്പറമ്പ് ബീച്ച് പരിസരത്ത് ഇരിക്കവെ ഓട്ടോയിലും ബൈക്കിലുമെത്തിയ സംഘം വെട്ടുകയായിരുന്നു. സ്ഥലത്തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാലിനും തലയ്ക്കും പരിക്കേറ്റ അഷ്‌ക്കറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സാരമായ പരിക്കുകളോടെ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ തർക്കമല്ലെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *