‘കണ്ടിട്ട് തിരിച്ചറിഞ്ഞില്ല’; കൊല്ലത്ത് വിദ്യാര്‍ഥിയുടെ ചെവിക്കല്ല് അടിച്ചുതകര്‍ത്തു, മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

case

കൊല്ലം: കൊല്ലം ചിതറയിൽ വിദ്യാർഥിയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന കാരണത്താലാണ് ചെവിക്കല്ല് അടിച്ചു പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.case

ചിതറ മൂന്നുമുക്ക് സ്വദേശി 18 കാരനായ മുസ്സമിലിനെയാണ് പ്രതികൾ ക്രൂരമായി മർദിച്ചത്. ബൗണ്ടർ മുക്ക് സ്വദേശി ഷിജു ഉൾപ്പടെ മൂന്നു പേർക്ക് എതിരെയാണ് പരാതി. കടയ്ക്കലിലെ അക്ഷയ സെന്‍ററിൽ പോയി മടങ്ങുകയായിരുന്ന മുസ്സമിൽ സഞ്ചരിച്ച ബസ് കേടായി. റോഡരികിൽ നിൽക്കുകയായിരുന്ന മുസ്സമിലിനോട് ബൈക്കിലെത്തിയ ഷിബു കയർത്തു. റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപെട്ടതിനു പിന്നാലെ ക്രൂരമായി മർദിച്ചു.

പ്രതികൾ പൊലീസിനെ വിളിച്ചു വരുത്തിയതിനെ തുടർന്ന് പരിക്കേറ്റ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. ഷിബുവിനെ വിട്ടയ്ക്കാനും ശ്രമിച്ചു. മുസ്സമിലിന്‍റെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഷിബുവിനും ഇയാൾക്ക് സഹായം നൽകിയ രണ്ടുപേർക്കും രക്ഷപ്പെടാനും പൊലീസ് അവസരമൊരുക്കിയെന്നും കുടുംബം പരാതി പറയുന്നു. സംഭവം വിവാദമായതോടെയാണ് കടയ്ക്കൽ പൊലീസ് ഷിബുവിനും മറ്റ് രണ്ടുപേർക്കുമെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *