കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിലും, പാഠ്യ വിഷയങ്ങളിലും ചരിത്ര വസ്തുതകളെയും ശാസ്ത്രീയ വീക്ഷണങ്ങളെയും ഒഴിവാക്കി കേന്ദ്ര സർക്കാരും NCERT യും വരുത്തുന്ന മാറ്റങ്ങൾ എന്ന വിഷയത്തിൽ കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് അരിക്കോട് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ മലപ്പുറം ജില്ലാ സെക്രട്ടറി ഡോ.കെ കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു സംസ്ഥാന സെക്രട്ടറി സി ജി താരാനാഥൻ, ജില്ലാ വൈസ് പ്രസിഡണ്ട് കെ ജനാർദ്ദനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി കെ ഇബ്രാഹീം, ജില്ലാ കമ്മിറ്റി അംഗം ടി മുഹമ്മദലി, എ അബ്ദുസമദ് മാസ്റ്റർ, കെ സി അബ്ദു മാസ്റ്റർ, ടി അപ്പുണ്ണി സംസാരിച്ചു. കെ വി ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു.
ഫിലിപ്പൈൻസിൽ നടന്ന ഏഷ്യൻ മാസ്റ്റേഴസ് അറ്റ്ലറ്റിക് മീറ്റിൽ മെഡലുകൾ നേടിയ എ അബ്ദുസ്സമദ് മാസ്റ്റർ, ദുബായ് ഓപ്പൺ മീറ്റിൽ മെഡലുകൾ നേടിയ കെ സി അബ്ദു മാസ്റ്റർ, കെഎസ്എസ്പിയു ജില്ലാ കലാകായിക മത്സരങ്ങളിൽ മെഡലുകൾ നേടിയവർ എന്നിവരെ ആദരിച്ചു. അബ്ദുൽ റഷീദ് അറഞ്ഞിക്കൽ സ്വാഗതവും പി നാരായണി നന്ദിയും പറഞ്ഞു. Seminar was organized by KSSPU