സൗജന്യ അസിസ്റ്റന്റ് ഡ്രസ്സ് മേക്കേഴ്സ് പൂർത്തിയാക്കിയവർക്ക് സെന്റോഫ് നൽകി.

Sentoff awarded to those who completed free assistant dressmakers.

 

അരീക്കോട്: അരീക്കോട് ഗ്രാമ പഞ്ചായത്തും, ജൻ ശിക്ഷൻ സൻ സ്ഥാൻ മലപ്പുറവും നടപ്പാക്കുന്ന സൗജന്യ അസിസ്റ്റന്റ് ഡ്രസ്സ് മേക്കേഴ്സ് പൂർത്തിയാക്കിയ വനിതകൾക്ക് സെന്റോഫ് നൽകി. കൊഴക്കോട്ടൂർ ആറ്റുപുറം കേശവൻ നമ്പൂതിരി സ്മാരക കെട്ടിടത്തിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീജ അനിയൻ ആദ്യക്ഷത വഹിച്ചു. മൂന്ന് മാസ കോഴ്സിൽ ഇരുപത് വീട്ടമ്മമാർ പരീശീലനം നേടി, പഠിതാങ്കളുടെ കലാപരിപാടി അരങ്ങേറി. സജ്‌ന ടീച്ചർ, ജെ. എസ് കോഡിനേറ്റർ സാജിദ എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. സാജിദ പി.കെ സ്വാഗതവും, സിനി അനൂപ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *