രൂക്ഷമായ പൊടി ശല്യം; റോഡ് നനച്ചു പ്രതിഷേധിച്ച് നാട്ടുകാർ
കൂളിമാട്: കൂളിമാട് കളൻതോട് റോഡിൻ്റെ പ്രവൃത്തി അകാരണമായി നീളുന്നത് മൂലം കൂളിമാട് അങ്ങാടിയിൽ രൂക്ഷമായ പൊടിശല്യം അനുഭവിക്കുകയാണ്. യാത്രക്കാരും കച്ചവടക്കാരും വീട്ടുകാരും ഓട്ടോ തൊഴിലാളികളും ഇതിൻ്റെ കെടുതി അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഈ കാര്യം കരാറുകാരായ പി ടി.എസ് ൻ്റെയും PWD ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ നിരന്തരം പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ ഈ സമീപനത്തിനെതിരെ നാട്ടുകാർ റോഡ് നനച്ച് പ്രതിഷേധിച്ചു. ഈ കാര്യം സൂചിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ നാട്ടുകാർ ഒരുങ്ങുകയാണ്. പ്രതിഷേധ നനക്കലിൽ യാക്കൂബ്പുത്തൻ പുരക്കൽ, ഷാഫി TV, ഫഹദ് പാഴൂർ, ഫൈജാസ് EP, ശഫറുള്ള മണ്ണിൽ, റഷീദ് പരതക്കാട്, ശരീഫ് EP, ശഫീക്ക് കൂട്ട കടവത്ത്, ഇസ്മായിൽ മാനൊടികയിൽ, ശിഹാബ് ചിറ്റാരിപ്പിലാക്കൽ, ലത്തീഫ് തത്തൂർ, ഖാദർ വാവാട്ട് എന്നിവർ പങ്കെടുത്തു .