‘SFIO അന്വേഷണം നാടകം, വീണയെ സംരക്ഷിക്കാൻ വേണ്ടിയാണ് ADGPക്ക് എതിരെയുള്ള നടപടി വൈകിയത്’: പി.വി അന്‍വര്‍
കോഴിക്കോട്: മാസപ്പടിയിലെ എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് പി.വി അൻവർ എംഎൽഎ. വീണയെ സംരക്ഷിക്കാൻ വേണ്ടിയാണ് എഡിജിപിക്ക് എതിരെയുള്ള നടപടി വൈകിയതെന്നും ഇനി ചിലപ്പോൾ എഡിജിപിയെ സസ്പെന്റ് ചെയ്തേക്കാമെന്നും അതും നാടകത്തിന്റെ ഭാഗമാകുമെന്നും അൻവർ പറഞ്ഞു.PV Anwar
ഇത്രയും കാലം എസ്എഫ്ഐഒ എവിടെയായിരുന്നു. മൊഴി എടുത്താൽ എല്ലാം ആയെന്നാണോയെന്നും അൻവർ ചോദിച്ചു. തൃശൂർ പൂരംകലക്കൽ റിപ്പോർട്ട് പുറത്ത് വിടാത്തത് തെരഞ്ഞെടുപ്പ് ഭയന്നാണ്. പൂരം കലക്കൽ രാജ്യരഹസ്യമല്ല. അവർ എത്ര മൂടിവെച്ചാലും കേരളത്തിലെ ജനത്തിന് ഇത് മനസിലായിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.