ട്രംപിന് ആശംസകളുമായി ശൈഖ് ഹസീന; യുഎസ് പ്രസിഡന്റിനെ മൈൻഡ് ചെയ്യാതെ ബംഗ്ലാദേശ് ഭരണകൂടം

Trump

ലണ്ടൻ: യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപിന് ആശംസകളുമായി പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. റിപബ്ലിക്കൻ നേതാവിന്റെ അസാധാരണ നേതൃഗുണങ്ങളെ പ്രശംസിച്ച ഹസീന, ട്രംപിൽ അമേരിക്കൻ ജനതയ്ക്ക് വലിയ വിശ്വാസമുണ്ടെന്നും കുറിച്ചു.Trump

ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ട്രംപിന്റെ വിജയത്തെക്കുറിച്ച് ഒരു പരാമർശവും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

“അമേരിക്കയുടെ 47ാമത് പ്രസിഡന്റായി വിജയിച്ച ഡൊണാൾഡ് ജെ ട്രംപിനെ ശൈഖ് ഹസീന അഭിനന്ദിച്ചു” എന്ന അടിക്കുറിപ്പോടെ അവാമി ലീഗിന്റെ വൈരിഫൈഡ് ഫേസ്ബുക്ക് പേജാണ് ഹസീനയുടെ ആശംസ പങ്കുവെച്ചത്.

ബംഗ്ലാദേശും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും പോസ്റ്റിൽ ഹസീന ആശംസിക്കുന്നുണ്ട്.

ബംഗ്ലാദേശിൽ നിന്ന് കടന്ന ഹസീന ഇതിന് മുമ്പ് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള പോസ്റ്റാണ് പങ്കുവെച്ചിരുന്നത്.

ശൈഖ് ഹസീന ട്രംപിന് ആശംസ നൽകിയപ്പോഴും, ലോകരാജ്യങ്ങൾ ട്രംപിന് ആശംസയുമായി രംഗത്ത് വന്നുകൊണ്ടിരിക്കുമ്പോഴും ഇടക്കാല ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. മുഹമ്മദ് യൂനുസ് ട്രംപ് വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കിത്തുടങ്ങിയിരിക്കുന്നു.

സംവരണ നിയമത്തിനെതിരെ ​​പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇക്കഴിഞ്ഞ ആഗസ്റ്റിൽ ബംഗ്ലാദേശ് വിട്ട് ശൈഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു. ബംഗ്ലാദേശ് സൈന്യത്തിന്റെ നിർദേശപ്രകാരമാണ് ഹസീന രാജിവെച്ച് രാജ്യം വിട്ടത്. സഹോദരിയോടൊപ്പമാണ് രാജ്യംവിട്ടത്.1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം ​സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ 400 ലേറെ പേരാണ് കൊല്ലപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *