ശിഹാബ് മാട്ടുമുറി രാജിവെച്ചു.

Shihab Mattumuri resigned.

 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറി പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവച്ചു. നിലവിൽ മൂന്നാം വാർഡ് മെമ്പറാണ്. രാജിക്കത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. രാജകത്ത് ലഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി ടി ആബിദ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 11:30 യാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം മൂന്നാം വാർഡ് മെമ്പറുമായ ശിഹാബ് മാട്ടുമുറി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രാജികത്ത് കൈമാറിയത്. പഞ്ചായത്തിലെ നിയമനവുമായി ബന്ധപ്പെട്ട വിഷയം തന്നെ മാനസികമായി തകർത്തുവെന്നും മൂന്നു വർഷമായി നല്ല രീതിയിലാണ് പ്രവർത്തിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണ സമിതിയിലെ നിരന്തരമായ പ്രശ്നങ്ങൾ മൂലം തന്റെ ഇമേജ് നശിക്കുന്ന അവസ്ഥയാണന്നും പാർട്ടിയിലെ പ്രശ്നങ്ങൾ മൂലം മാനസികമായി തനിക്ക് പ്രശ്നങ്ങളുണ്ടായെന്നും രാജി പാർട്ടിയെ അറിയിച്ചിരുന്നതായും, ഇതോടൊപ്പം പാർട്ടിയിലെ മുഴുവൻ അംഗത്വവും രാജിവെക്കുന്നതായും ശിഹാബ് മാട്ടുമുറി പറഞ്ഞു.

നിലവിൽ കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് ട്രഷറർ സ്ഥാനം വഹിക്കുന്നത് ശിഹാബ് മാട്ടുമുറി ആണ്. ഭരണ സമിതിയിലുള്ള മറ്റുള്ളവരുമായി പൊരുതി നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും താനൊരു ബിസിനസുകാരനായതിനാൽ ഇനി ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *