ഷിരൂർ മണ്ണിടിച്ചിൽ: ‘രണ്ട് ദിവസത്തിനകം തിരിച്ചിൽ പുനരാരംഭിക്കാനാകുമെന്ന് കർണാടക സർക്കാർ ഉറപ്പ് നൽകി’: എകെഎം അഷ്‌റഫ്‌

Shirur Landslide: 'Karnataka Govt Guaranteed to Resume in Two Days': AKM Ashraf

 

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ രണ്ട് ദിവസത്തിനകം തിരിച്ചിൽ പുനരാരംഭിക്കാനാകുമെന്ന് കർണാടക സർക്കാർ ഉറപ്പ് നൽകിയതായി എകെഎം അഷ്‌റഫ്‌ എംഎൽഎ. കർണാടക ചീഫ് സെക്രട്ടറിയുമായി മഞ്ചേശ്വരം എംഎൽഎ ബംഗളൂരുവിൽ കൂടിക്കാഴ്ച്ച നടത്തി. പുഴയിലെ അടിയൊഴുക്ക് നാല് നോട്സായി കുറഞ്ഞെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്.

അടിയൊഴുക്ക് മൂന്ന് നോട്സായാൽ ഈശ്വർ മാൽപെക്ക് പരിശോധനക്ക് അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചു. തിരിച്ചിലിന് വീണ്ടും നേവിയെ എത്തിക്കാനും നീക്കമുണ്ട്. പ്രതികൂല കാലവസ്ഥയെ തുടർന്നും ശക്തമായ അടിയൊഴുക്കിനെ തുടർന്നുമാണ് തിരച്ചിൽ നിർത്തിവെച്ചിരുന്നത്.

അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ഷിരൂർ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ദൗത്യം ഗൗരവകരമായി കാണണമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. അർജുനായുള്ള തിരച്ചിൽ 14-ാം ദിവസമാണ് താത്കാലികമായി അവസാനിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *