സിദ്ധാർഥിൻ്റെ മരണം: പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തിൽ പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി ഇന്ന് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും. ഇത് പരിശോധിച്ച ശേഷമാകും പ്രതികളുടെ ഹരജിയിൽ കോടതി തീരുമാനമെടുക്കുക.Siddharth’s death
ജുഡീഷ്യൽ കസ്റ്റഡിയിൽ 60 ദിവസം പിന്നിട്ടതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതികളുടെ വാദം. എന്നാൽ സിദ്ധാർഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും കൂടുതൽ അന്വേഷണം വേണമെന്നും സി.ബി.ഐ നിലപാടെടുത്തിരുന്നു. ജസ്റ്റിസ് സി.എസ് ഡയസിൻ്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.