താന്‍ പരമഗുരു, എല്ലാം കരാട്ടെയുടെ ഭാഗമാണെന്ന് പറഞ്ഞ് പീഡനം ; സിദ്ദിഖ് അലി നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം

Siddique Ali is alleged to have molested many girls

 

വാഴക്കാട്: 17 വയസുകാരിയുടെ മരണത്തിന് കാരണക്കാരനായ കരാട്ടെ അധ്യാപകൻ സിദ്ദിഖ് അലി നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് പതിവാണെന്ന് പീഡനത്തിന് ഇരയായ മറ്റൊരു കുട്ടി സ്വകാര്യ ചാനലിനോട് പറഞ്ഞു. താൻ പരമഗുരുവാണെന്നും എല്ലാം കരാട്ടെയുടെ ഭാഗമാണെന്നും പറഞ്ഞാണ് പീഡനമെന്നും പെൺകുട്ടി പറഞ്ഞു.

Also Read : എടവണ്ണപ്പാറയിൽ പ്ലസ് വൺ വിദ്യാർഥിനി മുങ്ങിമരിച്ചു

”ഞാന്‍ പതിനഞ്ചാം വയസിലാണ് അവിടെ ചേരുന്നത്. കൊറോണ ആയതുകൊണ്ട് സ്കൂളില്ലായിരുന്നു. കൊറോണ ആണെങ്കിലും ബെല്‍റ്റ് എടുക്കണമെങ്കില്‍ വാഴക്കാട് ഊര്‍ക്കടവിലുള്ള ക്ലാസില്‍ ചെല്ലണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് അവിടെ എത്തിപ്പെടുന്നത്. പരമഗുരു എന്താണെന്നാണ് ആദ്യം പഠിപ്പിച്ചത്. അത് ബോര്‍ഡില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. പരമഗുരു എന്ന് പറഞ്ഞാല്‍ നമ്മുടെ മനസിലുള്ള കാര്യങ്ങള്‍ പറയാതെ അറിയാന്‍ കഴിയുന്നൊരാള്‍ എന്നാണ്. ഈ പരമഗുരുവിന്‍റെ സാന്നിധ്യമുണ്ടായാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കൂ. അര്‍പ്പണ മനോഭാവമുള്ളവര്‍ക്ക് മാത്രമേ പരമഗുരുവിന്‍റെ സാന്നിധ്യം കിട്ടൂ. ഇത് പറഞ്ഞു വിശ്വസിപ്പിച്ചാണ് ആദ്യം കരാട്ടെ ക്ലാസില്‍ ചേര്‍ക്കുന്നത്. പരമഗുരുവാണ് അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നായിരുന്നു നമ്മുടെ മനസില്‍. ചെറിയ പ്രായത്തില്‍ അങ്ങനെ വിശ്വസിച്ചു. ഉദാഹരണമായിട്ട് ഒരു മിസിനെ വിളിച്ച് അയാള്‍ക്ക് ഉമ്മ തരാന്‍ പറഞ്ഞു. മിസ് ലിപ്പിന് ഉമ്മ കൊടുത്തു. എന്നിട്ട് ഇങ്ങനെയാവണം നിങ്ങളും എന്നാണ് ഞങ്ങളോട് പറഞ്ഞത്.

Also Read : 17കാരിയെ ചാലിയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

സീനിയേഴ്സ് ചെയ്യുന്നതും ഞങ്ങള്‍ക്ക് കാണിച്ചുതരുന്നതും ഇതായിരുന്നു. ഞങ്ങളും ആദ്യമൊക്കെ നിന്നുകൊടുക്കുമായിരുന്നു. കാരണം ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല. എട്ടും പൊട്ടും തിരിയാത്ത പ്രായമാണ്. കുറച്ചു കഴിഞ്ഞപ്പോഴാണ് മൂപ്പരുടെ തൊടലൊക്കെ മോശമാണെന്ന് മനസിലായത്. നെഞ്ചില്‍ തൊട്ടിട്ട് പറയും മനസറിയാനാണ്, ഹാര്‍ട്ട് ബീറ്റ് അറിയാനാണ് എന്നൊക്കെ. ശരീരത്തിന്‍റെ പല ഭാഗത്തും പിടിക്കും. സ്വകാര്യഭാഗങ്ങളിലൊക്കെ സ്പര്‍ശിക്കും. അതിനു ശേഷമാണ് ഞാന്‍ ക്ലാസ് നിര്‍ത്തിയത്. എല്ലാ കുട്ടികളോടും ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്. പക്ഷെ ആര്‍ക്കും മനസിലാകാറില്ല. ഇതെല്ലാം കരാട്ടെയുടെ ഭാഗമാണ്, ശരീരം വച്ചിട്ടുള്ള കളിയാണ്, പല ഭാഗത്തും ടച്ച് ചെയ്യേണ്ടി വരും എന്നാണ് അയാള്‍ പറഞ്ഞത്. ഒരു കരാട്ടെ അധ്യാപകനെന്ന് പറഞ്ഞാല്‍ ടീച്ചര്‍, കൗണ്‍സിലര്‍, ഡോക്ടര്‍ ആണെന്നാണ് വാദം. ഒരു ഡോക്ടറാകുമ്പോള്‍ പലഭാഗത്തും സ്പര്‍ശിക്കേണ്ടി വരും. ഭാര്യയില്ലാത്ത നേരം നോക്കി ജ്യൂസുണ്ടാക്കാനാണെന്ന് പറഞ്ഞ് എന്നെ ഒറ്റക്ക് വിളിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ പോയിട്ടില്ല.

Also Read : വാഴക്കാട് പതിനേഴുകരിയുടെ മരണം; പുതിയ വഴിതിരുവുകൾ വാഴക്കാട് മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലന്ന് ആരോപണം

സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ വേണ്ട എന്നു പറയാന്‍ പാടില്ല. മരിച്ച കുട്ടിയെ എനിക്കറിയാം. വലിയ അടുപ്പമൊന്നുമില്ല. കേട്ട കാര്യങ്ങളെല്ലാം സത്യമാണ്. നീതിക്കു വേണ്ടി പോരാടാന്‍ തന്നെയാണ് തീരുമാനം എന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *