ബുംറക്കെതിരെ സിക്സര്‍; മതിമറന്നാഘോഷിച്ച് ബിഷ്‌ണോയ്, ‘എന്തോന്നെടേ’ എന്ന് പന്ത്

Bumrah

ഐ.പി.എല്ലിൽ ഇന്നലെ ജസ്പ്രീത് ബുംറയുടെ ദിനമായിരുന്നു. ആദ്യം ബാറ്റ ചെയ്ത മുംബൈ ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്നിങ്ങിയ ലഖ്‌നൗവിന്റെ നട്ടെല്ലൊടിച്ചത് ബുംറയാണ്. നാലോവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി ബുംറ നാല് വിക്കറ്റ് പോക്കറ്റിലാക്കി. മത്സരത്തിൽ ബുംറക്കെതിരെ സിക്‌സർ പറത്തിയ രവി ബിഷ്‌ണോയിയുടെ ഒരു ആഘോഷ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.Bumrah

18ാം ഓവറിലെ അവസാന പന്തിൽ ബുംറയെ ലോങ് ഓണിന് മുകളിലൂടെയാണ് ബിഷ്‌ണോയ് ഗാലറിയിലെത്തിച്ചത്. ഉടൻ ബാറ്റുയർത്തി ആഘോഷ പ്രകടനം നടത്തിയ ബിഷ്‌ണോയ് ഗാലറിയിലും കമന്ററി ബോക്‌സിലുമൊക്കെ ചിരിപടർത്തി.

ഡഗ്ഗൗട്ടില്‍ ഇത് കണ്ടിരുന്ന ലഖ്‌നൗ നായകൻ ഋഷഭ് പന്തിന് ‘ഇതൊക്കെ എന്തോന്നെടേ’ എന്ന ഭാവമായിരുന്നു. മത്സരത്തിൽ 14 പന്തിൽ 13 റൺസായിരുന്നു ബിഷ്‌ണോയുടെ സംഭാവന. ബുംറയെ ബിഷ്‌ണോയ് സിക്‌സർ പറത്തും മുമ്പേ മുംബൈ വിജയമുറപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *