നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം ആറായി; ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു

Six killed in Nileswaram fireworks accident; Another person who was under treatment died

 

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. നീലേശ്വരം സ്വദേശി കെ.പി പത്മനാഭനാണ് മരിച്ചത്. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ അപകടത്തിൽ മരണം ആറായി.

അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു ഒക്ടോബർ 29ന് പുലർച്ചെ അപകടമുണ്ടായത്. ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. 38 പേർ ഇനിയും വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ആറ് പേർ അത്യാഹിത വിഭാഗത്തിലാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *