കോഴിക്കോട് മെഡി. കോളേജിലെ കാഷ്വാലിറ്റിയിലെ പുക: ബാറ്ററിയിലെ ഇന്‍റേണല്‍ ഷോർട്ടേജെന്ന് പ്രാഥമിക റിപ്പോർട്ട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പുക പടർന്നത് ബാറ്ററിയിലെ ഇന്‍റേണല്‍ ഷോർട്ടേജെന്ന് പ്രാഥമിക റിപ്പോർട്ട്. സിപിയു യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി ബൾജ് ചെയ്തതെന്നും ഇത് പിന്നീട് പൊട്ടിത്തെറിച്ച് തീ പടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.Smoke
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ജില്ലാ ഫോറൻസിക് വിഭാവും നടത്തിയ പരിശോധനയിലാണ് യുപിഎസിന്റെ ബാറ്ററി തകരാർ കണ്ടെത്തിയത്. സിപിയു യൂണിറ്റിൽ തീപ്പിടിക്കാൻ കാരണം ബാറ്ററിയിലെ ഇന്‍റേണല്‍ ഷോർട്ടേജാണ്. ഇത് കാരണം ഒരു ബാറ്ററി ചൂടായി ബൾജ് ചെയ്ത് പൊട്ടിതെറിച്ചു. 34 ബാറ്ററികളാണ് നശിച്ചത്.യുപിഎസ് മുറിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് പുക കെട്ടിടത്തിൽ മുഴുവനായി വ്യാപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടയിൽ മെഡിക്കൽ കോളേജിൽ പഴയ കാഷ്വാലിറ്റി താൽക്കാലികമായി പ്രവർത്തന സജ്ജമാക്കി. രാവിലെ മുതലാണ് അത്യാഹിത വിഭാഗത്തിലെ സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയത്. ബീച്ച് ആശുപത്രിയിൽ അടിയന്തരമായി തുടങ്ങിയ കാഷ്വാലിറ്റി പ്രവർത്തനവും ഉച്ചയ്ക്കുശേഷം ഇവിടേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.