‘പഴയ കാല സഖാക്കളുടെ സമരാനുഭവങ്ങൾ’ സ്നേഹസംഗമം സംഘടിപ്പിച്ചു
2024 ജനുവരി 20 ന് DYFI നടത്തുന്ന മനുഷ്യചങ്ങലയുടെ പ്രചരണത്തിൻ്റെ ഭാഗമായി ചീക്കോട് സംഘടിപ്പിച്ച ‘പഴയ കാല സഖാക്കളുടെ സമരാനുഭവങ്ങൾ’ പങ്കുവെക്കുന്ന സ്നേഹസംഗമം DYFl മുൻ സംസ്ഥാന ട്രഷറർ അഡ്വ.ഐ.ടി.നജീബ് ഉദ്ഘാടനം ചെയ്തു. എൻ.അയ്യപ്പൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.പി.കുട്ട്യാലി, കെ. അയമു, മോഹൻദാസ്.പി, ടി.എ.മൂസ്സക്കുട്ടി, പി.കുഞ്ഞുണ്ണി, എൻ.സുബ്രഹ്മണ്യൻ, എ. കുമാരൻ, കെ.സത്യനാഥൻ, വി.സരോജിനി, പി.എ.അബ്ദുള്ള, ഇ.കൊലവൻ, കെ.സുബ്രഹ്മണ്യൻ, പി.ശ്രീധരൻ, എം.അലി തുടങ്ങിയവർ പഴയ കാല സമരാനുഭവങ്ങൾ പങ്കുവെച്ചു. പി. ചന്ദ്രദാസ് സ്വാഗതവും, എം.അബ്ദുൾ ഹമീദ് നന്ദിയും പറഞ്ഞു.