കളർഫുൾ ഫാമിലി എൻ്റർടെയിനറുമായി സൗബിനും ധ്യാനും നമിതയും; ‘മച്ചാൻ്റെ മാലാഖ’ ഫെബ്രുവരി 27 ന് തിയേറ്ററുകളിൽ

Machante Malakha

കൊച്ചി: ബോബൻ സാമുവൽ ചിത്രം ‘മച്ചാൻ്റെ മാലാഖ’ ഫെബ്രുവരി 27ന് തിയേറ്ററുകളിൽ. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിലവിലെ ട്രെൻഡിംഗ് ‘സേവ് ദി ഡേറ്റ്’ പോസ്റ്ററിനു സമാനമായ ഒരു പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.Machante Malakha

നിരവധി വൈകാരിക മുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച്, സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എൻ്റർടെയിനർ കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുകയാണ് അണിയറപ്രവർത്തകർ. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്.

ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രത്തിൽ സംവിധായകൻ ജാക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ഔസേപ്പച്ചനാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *