ഗൃഹാങ്കണങ്ങൾ നന്മയുടെ കഥ പറയുന്നു; സൗഹൃദമുറ്റം സംഘടിപ്പിച്ചു.

souhrtha muttam

 

വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം’ എന്ന സന്ദേശത്തിൽ നടത്തുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗൃഹാങ്കണങ്ങൾ നന്മയുടെ കഥ പറയുന്നു എന്ന പ്രമേയത്തിൽ മേലേപറമ്പിൽ സൗഹൃദമുറ്റം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എം. കെ തസ്‌ലീന ഷബീർ ഉദ്ഘാടനം ചെയ്തു. കെ എൻ എം മർക്കസുദ്ദഅ് വ കീഴുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ഇ എ ബഷീർ മൗലവി സന്ദേശം കൈമാറി. കെ.ടി യൂസുഫ് അധ്യക്ഷനായി. എം വി സുരേഷ് മണി,പി അബു മാസ്റ്റർ, കെ. പി ഉമ്മർ മാസ്റ്റർ, ശാക്കിർ ബാബു കുനിയിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റംലാബീഗം, കമലാക്ഷി കൃഷ്ണൻ, കെ ഇ ജലാലുദ്ദീൻ പ്രസംഗിച്ചു. റഷ കെ പി, റിൻഷ കെ പി, അബീന എം എന്നിവർ പ്രാർത്ഥനാ ഗീതം ആരംഭിച്ചു. (souhrtha muttam)

souhrtha muttam

Leave a Reply

Your email address will not be published. Required fields are marked *