മലപ്പുറം എംഎസ്പിയിൽ മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് എസ്.പി സുജിത് ദാസ്; അധ്യാപക നിയമനം നടത്തി

SP Sujit Das overturned Chief Minister's order in Malappuram MSP; Teacher recruitment was done

 

മലപ്പുറം മുൻ എസ്പി സുജിത് ദാസ് എംഎസ്പി സ്കൂളിൽ മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് നിയമനം നടത്തി. നിയമനം പിഎസ്‌സിക്ക്‌ വിട്ട ഉത്തരവാണ് സുജിത്ദാസ് അട്ടിമറിച്ചത്. പണം വാങ്ങിയാണ് സുജിത് ദാസ് നിയമനം നടത്തിയതെന്ന് കെഎസ്‌യു ആരോപിച്ചു.

ആഭ്യന്തര വകുപ്പിന് കീഴിൽ എയ്ഡഡ് പദവിയിലാണ് മലബാർ സ്പെഷ്യൽ സ്കൂൾ(എംഎസ്പി) പ്രവർത്തിക്കുന്നത്. 2021 ഫെബ്രവരി 7ന് സ്കൂളിലെ നിയമനം പിഎസ്‌സിക്ക്‌ വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഇത് ലംഘിച്ച് സ്കൂളിന്റെ മാനേജർ കൂടിയായ കമാൻ്റ്ൻ്റ് സുജിത് ദാസ്, 2021 നവംബർ 18ന് ഉത്തരവിറക്കി, വിവിധ അധ്യാപക തസ്തികകളിലേക്ക് എഴുത്ത് പരീക്ഷ നടത്താനായിരുന്നു ഉത്തരവ്.

സർക്കാർ ഉത്തരവ് അട്ടിമറിച്ച് സുജിത് ദാസ്, സ്കൂളിൽ ആറ് നിയമനങ്ങൾ നടത്തിയെന്നാണ് ആരോപണം. സുജിത് ദാസ് എംഎസ്പിയിൽ നിന്നും പോയ ശേഷം ബിജെപി നേതാവും മുൻ കേന്ദ്ര ഇൻ്റലിജൻസ് ഉദ്യോഗസ്ഥനുമായ വ്യക്തിയുടെ മകനും സ്കൂളിൽ നിയമനം ലഭിച്ചു. ഇതിനായി ലക്ഷങ്ങൾ വാങ്ങിയതായും ആരോപണമുണ്ട്.

എംഎസ്പി സ്കൂളിൽ ഇതുവരെ പിഎസ്‌സി നിയമനം നടന്നിട്ടില്ല. നിരവധി ഒഴിവുകളുണ്ടെങ്കിലും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *