ആത്മീയത വിമോചനത്തിലേക്ക് നയിക്കുന്നതാവണം : കെ.എൻ.എം
മുക്കം:മനുഷ്യന് അത്യന്തികമായ വിജയം പ്രദാനം ചെയ്യുന്ന ആത്‌മീയത വ്യവസായവൽക്കരിക്കപ്പെടേണ്ടതല്ലെന്നും അത് മനുഷ്യവിമോചനത്തിലക്കുള്ള വഴിത്താരയാവണമെന്നും മുക്കം വലിയ പറമ്പിൽ സംഘടിപ്പിച്ച കെ.എൻ.എം സമ്മേളനം അഭിപ്രായപ്പെട്ടു. ഡിസംബർ 30, 31 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്.
പ്രപഞ്ചനാഥനെക്കുറിച്ചുള്ള അറിവുകളും പ്രമാണ ബദ്ധമായ പഠനങ്ങളും യഥാർത്ഥ ആത്മീയതയിലേക്കുള്ള വാതായനങ്ങൾ തുറക്കുകയാണ്. പുതിയ രൂപഭാവങ്ങളിൽ കടന്നുവരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ മുന്നേറ്റം അനിവാര്യമാണ്. കൗമാര-യുവത്വത്തെ കാർന്ന് തിന്നുന്ന ലഹരികൾക്കും അധാർമ്മികതകൾക്കുമെതിരെ ജനകീയ കൂട്ടായ്മ ശക്തമാവണമെന്നും എല്ലാ അരാജകത്വങ്ങൾക്കുമെതിരെ ചേർന്നു നിന്നു മുന്നേറണമെന്നും സമ്മേളനം ചുണ്ടിക്കാട്ടി. പ്രമുഖ പണ്ഡിതൻ ചുഴലി അബ്ദുല്ല മൗലവി മുഖ്യപ്രഭാഷണം നടത്തി. സി.കെ ഉമർ സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദു റഷീദ് ഖാസിമി, അഹമ്മദ് കുട്ടി മദനി, എം.സി അബൂബക്കർ മദനി എന്നിവർ സംസാരിച്ചു.
Spirituality should lead to liberation : K.N.M