കായിക പരിശീലകൻ എസ്.എസ് കൈമൾ അന്തരിച്ചു

Sports

കൊച്ചി: കായിക പരിശീലകൻ എസ്.എസ് കൈമൾ(ശിവശങ്കര്‍ കൈമള്‍) അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കാലിക്കറ്റ് സർവകലാശാലയിൽ പരിശീലകനായിരുന്നു.Sports

പി.ടി ഉഷ, മേഴ്‌സിക്കുട്ടൻ, എം.ഡി വത്സമ്മ, അഞ്ജു ബോബി ജോർജ്, ബോബി അലോഷ്യസ് തുടങ്ങി നിരവധി അത്‌ലറ്റുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 1970ലാണ് കാലിക്കറ്റിൽ പരിശീലകനായി ചുമതലയേൽക്കുന്നത്. 2003ൽ പടിയിറങ്ങുംവരെ നിരവധി താരങ്ങളെ പരിശീലിപ്പിച്ച് ദേശീയതലത്തില്‍ ഉള്‍പ്പെടെ സർവകലാശാലയ്ക്ക് മെഡലുകള്‍ നേടിക്കൊടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *