ആശങ്കയ്ക്ക് വിരാമം; ട്രിച്ചിയിൽ തകരാറിലായ എയർ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി

Stop worrying; Air India Express that malfunctioned in Trichy was returned

 

ചെന്നൈ: ഏറെ നേരത്തെ ആശങ്കയ്ക്ക് വിരാമമായി ട്രിച്ചിയിൽ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ട്രിച്ചി- ഷാർജ എയർ ഇന്ത്യ എക്സ്പ്രസായിരുന്നു സാങ്കേതിക തകരാറിനെതുടർന്ന് ഒന്നരമണിക്കൂറായി ആകാശത്ത് വട്ടമിട്ടു പറന്നിരുന്നത്. 141 പേരാണ് വിമാനത്തിലുള്ളത്.

Also Read : വിമാനം ലാൻഡ് ചെയ്യാൻ സാധിക്കുന്നില്ല, ഒന്നരമണിക്കൂറായി വട്ടമിട്ട് പറക്കുന്നു; ട്രിച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

വിമാനത്താവളത്തിന് പുറത്ത് ആംബുലൻസുകൾ സജ്ജീകരിച്ചിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ ട്രിച്ചി സർക്കാർ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകാൻ മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിരുന്നു. വിമാനത്താവളത്തിൽ കടുത്ത ജാ​ഗ്രതയാണുണ്ടായിരുന്നത്.

ലാൻഡിങ് ​ഗിയറിലെ തകരാറുകാരണായിരുന്നു ലാൻഡ് ചെയ്യാൻ സാധിക്കാതിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *