പുതുമഴയെ വരവേൽക്കാൻ വർണ കുടയൊരുക്കി വിദ്യാർത്ഥികളും രക്ഷിതാക്കളും
മൂർക്കനാട് ഗവ: യു.പി. സ്കൂളിലെ ഈ വർഷത്തെ മഴയെ വരവേൽക്കുന്നത് സ്വന്തമായി നിർമിച്ച കുടകളാൽ. നൈപുണി എന്ന പേരിൽ അവധിക്കാലത്ത് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി വിദ്യാലയം സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിൽ വിവിധ തരം കുടകളാണ് നിർമിച്ചത്. വലിയ വില നൽകി മാർക്കറ്റിൽ നിന്നും വാങ്ങുന്ന കുടകൾ സ്വന്തമായി നിർമിക്കാൻ സാധിക്കില്ലേ എന്ന ആശയത്തിൽ നിന്നാണ് ഇത്തരത്തിലൊരു പരിശീല ത്തിൻ്റെ തുടക്കമെന്ന് ഭാരവാഹികൾ പറഞ്ഞു . നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളുമാണ് പരിശീലനത്തിൻ്റെ ഭാഗമായത്. MSRDC പരിശീലകൻ വിനിരാജ് പരിപാടിക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപിക ശ്രീലത പരിശീലനം ഉദ്ഘാനം ചെയ്തു. വരും നാളുകളിൽ LED ബൾബ് നിർമാണം, സോപ്പ് നിർമാണം തുടങ്ങിയവയുടെ പരിശീലനം കൂടി രക്ഷിതാക്കൾക്കും വിദ്യാർത്ഥി കൾക്കും നൽകാനാണ് സ്കൂൾ ആലോചിക്കുന്നത്.