സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്ത് ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

Students of Chendamangallur Higher Secondary School participating in Summer Internship Programme

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബാംഗ്ലൂരിൽ വെച്ച് നടന്ന സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് സമാപനം. 12 ദിവസം നീണ്ട് നിന്ന പ്രോഗ്രാമിലേക്ക് ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും രണ്ട് കുട്ടികൾക്കും ഒരു അധ്യാപകനും സെലക്ഷൻ കിട്ടുകയുണ്ടായി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലെ പ്രൊഫ. സപ്തർഷി ബസുവിന്റെ കീഴിലെ ‘ബസു ലാബ്’ ആയിരുന്നു ഈ പരിപാടിയുടെ മുഖ്യ സംഘാടകർ. എറോസ്പേസ്, എഞ്ചിനീയറിംഗ് ലാബ് , റോബോട്ടിക് ലാബ് , മെറ്റീരിയൽ റിസർച്ച് Centre, സെന്റർ ഫോർ നാനോമെറ്റീരിയൽസ് തുടങ്ങിയ ഇരുപതോളം ലാബുകൾ സന്ദർശിക്കാൻ അവസരം ലഭിക്കുകയും അവിടെ നടക്കുന്ന റിസേർച്ചുകൾ നേരിട്ട് കാണാൻ അവസരം ലഭിക്കുകയും ചെയ്തു. കൂടാതെ ISRO ഡെപ്യൂട്ടി ഡയറക്ടർ, DRDO സയന്റിസ്റ്റ്, IISc യിലെ വ്യത്യസ്ത ഡിപാർട്മെന്റുകളിലെ സയന്റിസ്‌റ്റുമാർ എന്നിവരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരമുണ്ടായി. കുട്ടികൾക്ക് കൊടുത്ത പ്രൊജക്ട് വർക്കുകളായിരുന്നു ഇതിലെ മുഖ്യ ആകർഷണം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലെ വിവിധ ലാബുകളിൽ വച്ച് നടന്ന പ്രൊജക്ട് വർക്കുകൾക്ക് അതാത് ലാബിലെ റിസേർച്ച് സ്കോളേർസ് സഹായത്തിനായി ഉണ്ടായിരുന്നു. അവസാന ദിവസം അതിന്റെ പ്രസന്റേഷനും കഴിഞ്ഞാണ് ക്യാമ്പിന് സമാപനമായത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് S2A യിലെ കൈലാസ്, ഫിസിക്സ് ഫാക്കൽറ്റി ഡോ. ഷിഹാബ് എൻ കെ എന്നിവർ പങ്കെടുത്തു.

Students of Chendamangallur Higher Secondary School participating in Summer Internship Programme

Leave a Reply

Your email address will not be published. Required fields are marked *