ഭിന്ന ശേഷി സംവരണത്തിൻ്റെ മറവിൽ മുസ്ലിം സംവരണ അട്ടിമറി പിൻവലിക്കണം: കെ.എൻ.എം ദൗത്യപഥം

Subversion of Muslim reservation under the guise of differently abled reservation should be withdrawn

കുനിയിൽ: സംസ്ഥാനത്ത് സംവരണ അട്ടിമറി നടത്താനുള്ള ഗൂഢശ്രമങ്ങൾക്കെതിരെ പിന്നാക്ക ജന വിഭാഗങ്ങളുടെ ശക്തമായ ഐക്യനിര ഉയരണമെന്ന് കെ.എൻ.എം മർകസുദ്ദഅവ കീഴുപറമ്പ് മണ്ഡലം കുനിയിൽ അൽ അൻവാർ ഹാളിൽ സംഘടിപ്പിച്ച ദൗത്യപഥം അഭിപ്രായപ്പെട്ടു. ഭിന്ന ശേഷി സംവരണത്തിൻ്റെ മറവിൽ മുസ്ലിം സംവരണം വെട്ടിക്കുറക്കുക വഴി ആയിരത്തോളം തസ്തിക നഷ്ടമാണ് വർഷത്തിൽ മുസ്ലിം വിഭാഗത്തിന് ഉണ്ടാകാൻ പോകുന്നത്. ഇത് ഗൗരവമായി കണ്ട് തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു. കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താംസംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച സംഗമം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഫ്രെഫ: കെ.പി സക്കരിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശാക്കിർ ബാബു കുനിയിൽ അധ്യക്ഷനായി. സൽമാൻ ഫാറൂഖി, എ. വീരാൻകുട്ടി സുല്ലമി, കെ ടി യൂസുഫ്, കെ. അലി അൻവാരി, സലീം കിഴുപറമ്പ്, കെ ഇ ജലാലുദ്ദീൻ, എം കെ അബ്ദുൽ നാസർ സലഫി, ഇ.അബ്ദുറഹീം, കെ ടി മഹബൂബ്, വി ഷൗക്കത്തലി മാസ്റ്റർ, കെ. അബ്ദുസ്സമദ് മാസ്റ്റർ, സമീർ പത്തനാപുരം, എം പി അബ്ദുറഊഫ്, കെ പി നിസാർ അൻവാരി, കെ സി ഷാഹിദ്, കെ പി മുഹമ്മദ് അസ്‌ലം, ടി ജസീല ടീച്ചർ, കെ ജന്ന തുടങ്ങിയവർ പ്രസംഗിച്ചു.

Subversion of Muslim reservation under the guise of differently abled reservation should be withdrawn

Leave a Reply

Your email address will not be published. Required fields are marked *