സൂര്യതപം; അരീക്കോട് യുവാവ് മരിച്ചു.
അരീക്കോട് സൂര്യാതപത്താൽ യുവാവ് മരിച്ചു. ഓടക്കയം കൊടുമ്പുഴ ആദിവാസി കോളനിയിലെ ബിജുവാണ് മരിച്ചത് . ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
വീടിനു സമീപത്തെ പറമ്പിലേക്ക് ഇറങ്ങിയ ബിജുവിനെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് തുറസ്സായ സ്ഥലത്ത് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ വീണു കിടക്കുന്നത് കണ്ടത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കടുത്ത ചൂടേറ്റുണ്ടായ സൂര്യാതപത്താൽ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കോളനി ശ്മശാനത്തിൽ സംസ്കരിച്ചു. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച ബിജു. അച്ഛൻ ഗോപാലൻ, അമ്മ പരേതയായ സീത, ഭാര്യ രമ, മക്കൾ രാഹുൽ ഗാന്ധിമ രൂപേഷ് ആര്യ.