സൂര്യാതപം; സംസ്ഥാനത്ത് വീണ്ടും മരണം

sunburn; Another death in the state

 

കോഴിക്കോട്: സംസ്ഥാനത്ത് സൂര്യാതപമേറ്റ് വീണ്ടും മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യാതപം ഏറ്റതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്ന വിജേഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം പാലക്കാട് എലപ്പുള്ളിയിലും ആലപ്പുഴ ചെട്ടിക്കാടും മലപ്പുറം പടിഞ്ഞാറ്റുംമുറിലും സൂര്യാതപമേറ്റ് മരണം സംഭവിച്ചിരുന്നു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് കനത്ത ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *