168 കോടിയുടെ സർവേ ഉപകരണങ്ങൾ വാങ്ങിയത് 339 കോടിക്ക്; റിപ്പോർട്ട് തേടി ഹൈകോടതി


തൃ​ശൂ​ർ: സം​സ്‌​ഥാ​ന​ത്തെ 1650 വി​ല്ലേ​ജു​ക​ളി​ലെ ഡി​ജി​റ്റ​ൽ റീ​സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​രോ​പി​ച്ച് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ ഹ​ര​ജി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​കോ​ട​തി. 168 കോ​ടി അ​ട​ങ്ക​ൽ തു​ക​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ 339.44 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ങ്ങി​യെ​ന്നാ​ണ് ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ഹ​ര​ജി മൂ​ന്ന് ആ​ഴ്ച​ക്ക​കം വി​ശ​ദാ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം.

ചീ​ഫ് ജ​സ്റ്റി​സ് സു​മ​ൻ സെ​ൻ, ജ​സ്റ്റി​സ് വി.​എം. ശ്യാ​മ​കു​മാ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര​ജി പ​രി​ഗ​ണി​ച്ച​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ചു​ള്ള പ​രാ​തി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് ന​ൽ​കി​യ​ത് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ.​ഡി​ക്ക് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​തെ​ന്ന് ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് പ​റ​ഞ്ഞു.

2021ലാ​ണ് ആ​ദ്യ ടെ​ൻ​ഡ​ർ വി​ളി​ച്ച​ത്. 2022 മാ​ർ​ച്ചി​ൽ റീ​ടെ​ൻ​ഡ​ർ പ​ര​സ്യ​വും ന​ൽ​കി. 2023 ആ​ഗ​സ്റ്റി​ലാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​ത്. ഹെ​ക്സ്‌​സ​ജ​ൻ ക​മ്പ​നി​യി​ൽ​നി​ന്ന് യ​ഥാ​ർ​ഥ എ​ണ്ണ​ത്തി​ലും പ്ര​ത്യേ​ക​ത​ക​ളി​ലും മാ​റ്റം വ​രു​ത്തി 16 ഇ​ര​ട്ടി വ​രെ വി​ല​യി​ട്ടാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​തെ​ന്നും ഇ​ത് പ്ര​ക​ട​മാ​യ അ​ഴി​മ​തി​യാ​ണെ​ന്നും ഷാ​ജി ആ​രോ​പി​ക്കു​ന്നു.

റീ​സ​ർ​വേ ഉ​പ​ക​ര​ണ​ങ്ങ​ൾ റ​വ​ന്യൂ വ​കു​പ്പ് വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി ഉ​ണ്ടെ​ന്നും മു​മ്പ് വാ​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് യൂ​നി​റ്റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ അ​ഴി​മ​തി​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ത്ര​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി പ​ര​സ്യം ന​ൽ​കാ​തെ​യാ​ണ് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്റെ പ​ക​ർ​പ്പ് ല​ഭി​ക്കു​ന്ന​തി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും സം​സ്‌​ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​പ്പോ​ഴാ​ണ് റി​പ്പോ​ർ​ട്ട് കി​ട്ടി​യ​തെ​ന്നും ഷാ​ജി അ​റി​യി​ച്ചു. അ​തേ​സ​മ​യം ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രോ​ട് പ​റ​ഞ്ഞു.