ഭിന്നശേഷിക്കാർക്കായി നിവേദനം നൽകാൻ നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാവിന് സസ്പെൻഷൻ; പിൻവലിക്കണമെന്നാവിശ്യപ്പെട്ട് ഭിന്നശേഷി സംഘടനകൾ

Suspension for Congress leader who participated in New Kerala meeting to present petition for differently-abled persons; Disability organizations demanding withdrawal

 

ഭിന്നശേഷിക്കാരുടെ അവകാശ, ആനുകൂല്യ സംരക്ഷണത്തിന് വേണ്ടി നിരന്തരം പോരാടുന്ന വോയ്സ് ഓഫ് ഡിസേബ്ൾഡിൻ്റെ കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരത്തെ, നാല് മാസത്തെ പെൻഷൻ കുടിശ്ശിക അനുവദിക്കുക ആശ്വാസ കിരണം കുടിശ്ശിക അനുവദിക്കുക, മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കൾക്ക് ജോലി സംവരണം അനുവദിക്കുക, ഭിന്നശേഷിക്കാരുടെ റേഷൻ കാർഡുകൾ മാനദണ്ഡങ്ങൾ പരിഗണിക്കാതെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുക, ഭിന്ന ശേഷിക്കാരോടുള്ള സർക്കാറിൻ്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങി ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് നവകേരള സദസ്സിനോടനുബന്ധിച്ചുള്ള പരാതി കൗണ്ടറിൽ പരാതി സമർപ്പിച്ചതിൻ്റെ പേരിൽ അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് വോയ്സ് ഓഫ് ഡിസേബ്ൾഡ് മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം ജില്ല കോൺഗ്രസ് പ്രസിഡണ്ടിനോടാവശ്യപ്പെട്ടു. നവകേരള സദസ്സിൽ പങ്കെടുക്കുന്നതിന് പാർട്ടിയുടെ വിലക്കുള്ളത് കൊണ്ട് തന്നെ സദസ്സ് തുടങ്ങുന്നതിൻ്റെ മുമ്പ് എട്ട് മണിക്ക് തന്നെ പരാതികൾ നൽകി പാർട്ടി നിർദ്ദേശം പാലിച്ച് കൊണ്ട് നവകേരള സദസ്സിൽ പങ്കെടുക്കാതെ നവകേരള സദസ്സ് ആരംഭിക്കുന്നതിൻ്റെ മണിക്കൂറുകൾക്ക് മുമ്പ് തന്നെ തിരിച്ചുപോയി സംഘടനാ അച്ചടക്കം പാലിച്ച അര നൂറ്റാണ്ടുകാലത്തെ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള കരീം എളമരത്തെ വിശദീകരണം പോലും ചോദിക്കാതെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ അനിശ്ചിതകാലത്തേക്ക് സസ്പെൻ്റ് ചെയ്തത് കേരളത്തിലെ പതിനഞ്ച് ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാരോടുള്ള വെല്ലുവിളിയും അവരെ അപമാനിക്കുന്നതിന് തുല്യവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡണ്ട് സുബൈർ ആതവനാട് അദ്ധ്യക്ഷം വഹിച്ചു. ബീരാൻ കുട്ടി മുതുവല്ലൂർ, ഫൈസൽ ബാബു കാവനൂർ, ജാഫർ ഒളവട്ടൂർ, ഇന്ദിര പൊൻമള, സുലൈഖ അരീക്കോട് മുതലായവർ സംസാരിച്ചു. ജില്ല സെക്രട്ടറി നിഷ സ്വാഗതവും കോഡിനേറ്റർ അനീസ് ബാബു അരീക്കോട് മുതലായവർ നന്ദിയും പറഞ്ഞു. Suspension for Congress leader who participated in New Kerala meeting to present petition for differently-abled persons; Disability organizations demanding withdrawal

Leave a Reply

Your email address will not be published. Required fields are marked *