തീക്കടൽ കടന്ന തിരുമധുരം; അഭയാർഥികളായെത്തി ലോകകപ്പിൽ പന്തുതട്ടുന്ന താരങ്ങൾ നിരവധി

ആ​സ്ത്രേ​ലി​യ​ൻ താ​രം അ​വ​ർ മാ​ബി​ൽ

അ​ൽ​മേ​ഡ (യു.​എ​സ്): യു​ദ്ധ​വും പ​ട്ടി​ണി​യും മ​റ്റ് ദു​രി​ത​വും കാ​ര​ണം ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് അ​ഭ​യാ​ർ​ഥി​യാ​യി എ​ത്തി ലോ​ക​ക​പ്പി​ൽ പ​ന്തു​ത​ട്ടു​ന്ന താ​ര​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ഈ ​ഹ​ത​ഭാ​ഗ്യ​രെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച് രാ​ജ്യ​ത്തി​നൊ​പ്പം ചേ​ർ​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കും ന​ൽ​ക​ണം കൈ​യ​ടി. ഇ​ന്ന് ലോ​ക അ​ഭ​യാ​ർ​ഥി ദി​നം ആ​ച​രി​ക്കു​മ്പോ​ൾ ആ​സ്ട്രേ​ലി​യ​ൻ നി​ര​യി​ലു​ണ്ട് നാ​ല് അ​ഭ​യാ​ർ​ഥി​ക​ൾ. ചെ​റു​പ്രാ​യ​ത്തി​ൽ ജ​നി​ച്ച നാ​ടു വി​ട്ട്, പ​ല നാ​ടു​ക​ളി​ൽ ക​റ​ങ്ങി കം​ഗാ​രു​ക്ക​ളു​ടെ നാ​ട്ടി​ലെ​ത്തി​യ​വ​രാ​ണി​വ​ർ. 30കാ​ര​നാ​യ ഫോ​ർ​വേ​ഡ് അ​വ​ർ മാ​ബി​ലാ​ണ് ഇ​തി​ൽ പ്ര​മു​ഖ​ൻ.

ദ​ക്ഷി​ണ സു​ഡാ​നി​ലാ​ണ് മാ​ബി​ൽ ജ​നി​ച്ച​ത്. ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ നാ​ട്ടി​ൽ നി​ൽ​ക്കാ​ൻ പ​റ്റാ​തെ എ​ട്ടു വ​യ​സ്സു​കാ​ര​നാ​യ മാ​ബി​ലു​മാ​യി മാ​താ​പി​താ​ക്ക​ൾ കെ​നി​യ​യി​ലേ​ക്ക് കു​ടി​യേ​റു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​സ്ട്രേ​ലി​യ​യി​ലെ അ​ഡ​ലെ​യ്ഡി​ലെ​ത്തി. സി​ര​ക​ളി​ൽ കാ​ൽ​പ​ന്ത് ക​ളി​യെ ആ​വാ​ഹി​ച്ച താ​രം പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്ന് സോ​ക്ക​റൂ​സ് ടീ​മി​ലെ​ത്തി. എ​ന്തും നേ​ടി​യെ​ടു​ക്കാ​നാ​കു​മെ​ന്നും പ്ര​യ​ത്നം തു​ട​ര​ണ​മെ​ന്നു​മാ​ണ് ലോ​ക​മെ​ങ്ങു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ളോ​ട് മാ​ബി​ലി​ന് പ​റ​യാ​നു​ള്ള​ത്. നി​ങ്ങ​ൾ എ​വി​ടെ നി​ന്നു​വ​രു​ന്നു എ​ന്ന​ത​ല്ല കാ​ര്യം. ഫു​ട്ബാ​ളാ​ണ് എ​ല്ലാം. ലോ​ക​ക​പ്പി​നി​ടെ ലോ​ക അ​ഭ​യാ​ർ​ഥി വാ​ര​വും ദി​ന​വും എ​ത്തി​യ​ത് യാ​ദൃ​ച്ഛി​ക​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ഖ​ത്ത​റി​ലൊ​ഴി​കെ എ​ല്ലാ ലോ​ക​ക​പ്പു​ക​ൾ​ക്കു​മി​ട​യി​ലാ​ണ് അ​ഭ​യാ​ർ​ഥി ദി​നം എ​ത്തു​ന്ന​ത്.

ആ​സ്ട്രേ​ലി​യ​ൻ ടീ​മി​ലെ മ​റ്റ് അ​ഭ​യാ​ർ​ഥി താ​ര​ങ്ങ​ളാ​യ മോ ​ടൂ​റെ​യു​ടെ​യും നെ​സ്ട്രോ​യി ഇ​റാ​ങ്കു​ണ്ട​യു​ടെ​യും ‘വ​ല്യേ​ട്ട​ൻ’ ആ​ണ് മാ​ബി​ൽ. പ​ല​​പ്പോ​ഴും ക​ളി​ക്കാ​ൻ അ​വ​സ​രം കി​ട്ടാ​റി​ല്ലെ​ങ്കി​ലും ടീ​മം​ഗ​ങ്ങ​ൾ​ക്ക് മാ​ബി​ൽ ഇ​ഷ്ട​തോ​ഴ​നാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ട് ​ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ൽ​പ​നേ​രം പ​ക​ര​ക്കാ​ര​നാ​യി ക​ളി​ച്ചി​രു​ന്ന​ത് മാ​ത്ര​മാ​ണ് മാ​ബി​ലി​ന്റെ ലോ​ക​ക​പ്പ് ക​ളി​യ​നു​ഭ​വം. 20കാ​ര​നാ​യ ഇ​റാ​ങ്കു​ണ്ട തു​ർ​ക്കി​യ​ക്കെ​തി​രെ ഗോ​ൾ നേ​ടി​യി​രു​ന്നു.