“ടി. കോൺ” സി.ഐ.ഇ.ആർ ജില്ല ടീച്ചേഴ്സ് കോൺഫറൻസ് സംഘടിപ്പിച്ചു.

"T.Con", CIER District Teachers' Conference.

എടവണ്ണ: മദ്റസാ വിദ്യാഭ്യാസത്തിന്റെ മഹത്വവും പവിത്രതയും കാത്തു സൂക്ഷിക്കാൻ മദ്റസാ മാനേജ്മെന്റും മദ്റസാധ്യാപകരും രക്ഷിതാക്കളും തയ്യാറാകയെങ്കിൽ മാത്രമെ സനാതന ധാർമികതയിലധിഷ്ഠിതമായ സമൂഹ സൃഷ്ടിപ്പ് എന്ന മദ്റസാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം സാധ്യമാവു എന്ന് സി.ഐ.ഇ.ആർ ജില്ലാ മദ്റസാധ്യാപക സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ റോൾ മോഡലുകളാവേണ്ട വരാണ് മദ്റസാധ്യാപകർ. കാലത്തിന്റെ മാറ്റം ഉൾകൊണ്ട് മദ്റസാധ്യാപന രംഗത്ത് പാഠ്യ രീതികൾ പരിഷ്കരിക്കേണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തിൽ വരുന്ന ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച “ടി. കോൺ” സി.ഐ.ഇ.ആർ ജില്ല ടീച്ചേഴ്സ് കോൺഫറൻസ് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ: ജാബിർ അമാനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിണ്ടൻ്റ് ഡോ: യു.പി യഹ് യ ഖാൻ മദനി അധ്യക്ഷനായി. കൗൺസിൽ ഫോർ ഇസ്ലാമിക്ക് എഡ്യൂക്കേഷൻ ആൻ്റ് റിസർച്ച് സംസ്ഥാന സെക്രട്ടറി അബദുൽ വഹാബ് നെന്മണ്ട, അബ്ദുൽ ഗഫൂർ തിക്കോടി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സി.ഐ.ഇ.ആർ ജില്ല ചെയർമാൻ എ.നൂറുദ്ദീൻ, സെക്രട്ടറി എം.കെ ബഷീർ, എം.പി അബ്ദുൽ കരീം സുല്ലമി, കെ.അബ്ദുൽ അസീസ്, ശാക്കിർ ബാബു കുനിയിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *