T20 World Cup 2024: റിഷഭിനെ ഇറക്കൂ! സഞ്ജു പുറത്തിരിക്കട്ടെ, കാരണം വ്യക്തമാക്കി ഗംഭീര്‍
അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകപ്പില്‍ വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരാണ് സ്ഥാനമര്‍ഹിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. റിഷഭ് പന്തും സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇവരില്‍ ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് സഞ്ജുവാണെങ്കിലും ലോകകപ്പ് പ്ലെയിങ് ഇലവനിലേക്കു താന്‍ തിരഞ്ഞെടുക്കുക റിഷഭിനെയാവുമെന്നാണ് ഗംഭീര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. Sanju
സഞ്ജുവും റിഷഭും ഒരുപോലെ മികച്ചവരാണെങ്കിലും ലോകകപ്പില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്കു ആവശ്യമെന്നും ഈ കാരണത്താലാണ് റിഷഭിനെ താന്‍ തിരഞ്ഞടുത്തതെന്നും ഗംഭീര്‍ പറുന്നു. റിഷഭും സഞ്ജുവും ഒരുപോലെ കഴിവുറ്റവര്‍ തന്നെയാണ്. സഞ്ജുവിനു അതിശയിപ്പിക്കുന്ന കഴിവുകളുണ്ട്. റിഷഭും അത്തരം കഴിവുകളുള്ള താരം തന്നെയാണ്. ഇവരിലൊരാളെ എനിക്കു തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ പരിഗണിക്കുക റിഷഭിനെയായിരിക്കും.
സഞ്ജുവിനു പകരം റിഷഭിനെ ഞാന്‍ തിരഞ്ഞെടുക്കാന്‍ കാരണവുമുണ്ട്. ഒരു മധ്യനിര ബാറ്ററാണ് റിഷഭ്. എന്നാല്‍ സഞ്ജു ഐപിഎല്ലില്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്നു നിങ്ങള്‍ക്കു കാണാം. റിഷഭ് അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിലെല്ലാം ബാറ്റ് ചെയ്തിട്ടുള്ളതായി ഞാന്‍ കരുതുന്നുവെന്നും ഗംഭീര്‍ വ്യക്തമാക്കി. മാത്രമല്ല റിഷഭ് ഇടം കൈയന്‍ താരമാണെന്നതു ബാറ്റിങ് ലൈനപ്പില്‍ വൈവിധ്യം കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ടീമിന്റെ കോമ്പിനേഷന്‍ നോക്കിയാല്‍ മധ്യനിരയിലാണ് ഒരു വിക്കറ്റ് കീപ്പറെ ആവശ്യമുള്ളത്. മുന്‍നിരയിലേക്കു ഒരാളെ ഇന്ത്യക്കു വേണ്ട. ഈ കാരണത്താല്‍ തന്നെ രണ്ടു പേരില്‍ ഒരാളെ ടീമിലെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തിരഞ്ഞടുക്കുക റിഷഭിനെ ആയിരിക്കും. അദ്ദേഹം ഇടംകൈയന്‍ ബാറ്ററും മധ്യനിരയിലെ സ്‌പെഷ്യലിസ്റ്റുമാണ്. ഇതു നിങ്ങള്‍ക്കു ഇടംകൈ- വലംകൈ കോമ്പിനേഷന്‍ നല്‍കുകയും ചെയ്യുമെന്നും ഗംഭീര്‍ വിലയിരുത്തി.
എന്നാല്‍ സഞ്ജു സാംസണിന് അഞ്ച്- ആറ് പൊസിഷനുകളില്‍ റിഷഭിനേക്കാള്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നു ബിസിസിഐയ്ക്കു തോന്നുകയാണെങ്കില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനിനേക്കു പ്രഥമ പരിഗണന ലഭിക്കുമെന്നും അദ്ദേഹം കൂട്ടി്‌ച്ചേര്‍ത്തു.
റിഷഭിനെയും സഞ്ജുവിനെയും ഇന്ത്യ ഒരുമിച്ച് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുളള സാധ്യതകള്‍ ഗംഭീര്‍ തള്ളിക്കളഞ്ഞു. സഞ്ജുവും റിഷഭും ഒരുമിച്ച് കളിക്കുമെന്നു എനിക്കു തോന്നുന്നില്ല. രണ്ടില്‍ ഒരാള്‍ മാത്രമേ കളിക്കുകയുള്ളൂവെന്നാണ് ഞാന്‍ കരുതുന്നത്. ആര് കളിച്ചാലും ടീം മാനേജ്‌മെന്റ് ആ താരത്തെ പിന്തുണയ്ക്കുക തന്നെ വേണം.
ആദ്യത്തെ ഒന്ന്, രണ്ടു മല്‍സരങ്ങളില്‍ റിഷഭോ, സഞ്ജുവോ പ്രതീക്ഷിച്ചതു പോലെ പെര്‍ഫോം ചെയ്തില്ലെങ്കില്‍ അവരെ വിമര്‍ശിക്കാന്‍ പാടില്ല. ഒരാള്‍ക്കു പകരം മറ്റൊരാളെ കളിപ്പിക്കണമെന്നു മുറവിളി കൂട്ടുകയും ചെയ്യരുത്. ആരു കളിച്ചാലും നമ്മള്‍ ആ താരത്തെ പിന്തുണയ്ക്കണമെന്നാണ് താന്‍ കരുതുന്നതെന്നും ഗംഭീര്‍ വിശദമാക്കി.
അതേസമയം, ഐപിഎല്ലിലെ ബാറ്റിങ് പ്രകടനം നോക്കിയാല്‍ റിഷഭിനേക്കാള്‍ മുകളിലാണ് സഞ്ജുവിന്റെ സ്ഥാനം. സഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് സീസണായി ഇതു മാറിക്കഴിഞ്ഞു. 12 മല്‍സരങ്ങളില്‍ നിന്നും 60.75 ശരാശരിയില്‍ 158.30 സ്‌ട്രൈക്ക് റേറ്റില്‍ 486 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. റിഷഭാവട്ടെ 13 മല്‍സരങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി നേടിയത് 446 റണ്‍സാണ്. 40.54 ശരാശരിയും 155.40 സ്‌ട്രൈക്ക് റേറ്റുമാണുള്ളത്. മൂന്നു ഫിഫ്റ്റികള്‍ മാത്രമേ റിഷഭിന്റെ പേരിലുള്ളൂ