തൈക്വാണ്ടോ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു..
കിഴുപറമ്പ: ഖാൻ മാസ്റ്റർ തൈക്വാണ്ടോ ക്ലബ് കിഴുപറമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പി. എ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റഹീസ് അരീക്കോട് അധ്യക്ഷത വഹിച്ചു. ക്ലാസ്സ് ഇൻസ്‌ട്രക്ടർ ശിഹാബ് കുനിയിൽ സ്വാഗതം പറഞ്ഞു. ചീഫ് ഇൻസ്‌ട്രക്ടർ മാസ്റ്റർ മുഹമ്മദ് ഖാൻ മക്കാട്ട് തൈക്വാണ്ടോയുടെ പ്രാധാന്യം വിശദീകരിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൻ ജംഷീറബാനു, വാർഡ് മെമ്പർ റഫീഖ് ബാബു, നിസാർ അഹമ്മദ്, സഫ്തർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു ഷംസു മാനന്തല നന്ദിയും പറഞ്ഞു