ഐപിഎൽ താരങ്ങളെ വാർത്തെടുക്കുക ലക്ഷ്യം:…
തിരുവനന്തപുരം: കേരളത്തിൽ നിന്ന് കൂടുതൽ ഐപിഎൽ താരങ്ങളെ വാർത്തെടുക്കുകയാണ് ഫിനെസ് തൃശൂർ ടൈറ്റൻസിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് വാർത്താ സമ്മേളത്തിൽ
Read moreതിരുവനന്തപുരം: കേരളത്തിൽ നിന്ന് കൂടുതൽ ഐപിഎൽ താരങ്ങളെ വാർത്തെടുക്കുകയാണ് ഫിനെസ് തൃശൂർ ടൈറ്റൻസിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് വാർത്താ സമ്മേളത്തിൽ
Read moreലഖ്നൗ: ഐ.പി.എൽ ടീം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി മുൻ ഇന്ത്യൻ പേസർ സഹീർഖാനെ നിയമിച്ചു. 2018 മുതൽ മുംബൈ ഇന്ത്യൻസിൽ ഡയറക്ടറായി പ്രവർത്തിച്ച 45 കാരൻ
Read moreഗയാന: ട്വന്റി 20 ലോകകപ്പിൽ സെമി പോരാട്ടത്തിന് മുൻപായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് രോഹിത് ശർമയേയും സംഘത്തേയും പരോക്ഷമായി ഉന്നമിട്ട് ത്രീലയൺസ് രംഗത്തെത്തിയത്. ‘കഴിഞ്ഞ
Read moreചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് കൊടിയിറങ്ങുമ്പോള്‍ കിരീടം അലമാരയിലെത്തിച്ചിരിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 57 പന്ത് ബാക്കിയാക്കി എട്ട് വിക്കറ്റിന്
Read moreട്വന്റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും.
രാത്രി 10ന് ദുബായ് വഴിയാണ് യാത്ര…
അഹമ്മദാബാദ്: ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ആവര്‍ത്തിച്ചുള്ള വിജയക്കുതിപ്പിന് തടയിടാന്‍ സഞ്ജുവും സംഘവും വേണ്ടിവന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ബെംഗളൂരുവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയറിലേക്ക്. കോലിക്കും
Read moreഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. രാത്രി പത്ത് മണിയോടെ മഴ മാറി. മത്സരം ഏഴോവര്‍ വീതമാക്കി വെട്ടിക്കുറച്ച് ടോസിട്ടെങ്കിലും പിന്നാലെ
Read moreബെംഗളൂരു: ബെംഗളൂരുവിനെ തോൽപിക്കാനായില്ല. മഴക്കും ചെന്നൈക്കും. അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 27 റൺസിന് തകർത്ത് പ്ലേഓഫ് പ്രവേശനം അവിസ്മരണീയമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. റോയൽ വിജയലക്ഷ്യമായ 219 റൺസ് പിന്തുടർന്ന് ഇറങ്ങിയ ധോണിക്കും സംഘത്തിനും 191 റൺസെടുക്കാനേ ആയുള്ളൂ. തോൽവി വഴങ്ങിയാലും പ്ലേഓഫ് ഉറപ്പിക്കാനുള്ള 201 റൺസിലേക്കെത്താനുമായില്ല. ഇതോടെ റൺറേറ്റ് വ്യത്യാസത്തിൽ ചെന്നൈയെ മറികടന്ന് ആർസിബി പ്ലേഓഫിലേക്കെത്തി. നിലവിലെ ചാമ്പ്യൻമാർക്ക് നിരാശയോടെ മടക്കം.
അവസാന ഓവറിൽ പ്ലേഓഫ് ഉറപ്പിക്കാൻ ചെന്നൈക്ക് വേണ്ടത് 17 റൺസായിരുന്നു. ക്രീസിൽ നിരവധി തവണ ടീമിന്റെ രക്ഷകരായ എം.എസ് ധോണിയും രവീന്ദ്ര ജഡേജയും. യാഷ് ദയാൽ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്‌സർ പറത്തി ധോണി പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം പന്തിൽ സ്ലോബൗൾ പരീക്ഷിക്കാനുള്ള ബെംഗളൂരു പേസറുടെ തീരുമാനം ശരിയായി. ഉയർത്തിയടിച്ച ധോണി ബൗണ്ടറി ലൈനിൽ സ്വപ്‌നിൽ സിങിന്റെ കൈകളിൽ അവസാനിച്ചു. തുടർന്ന് ക്രീസിലെത്തിയ ഷർദുൽ ഠാക്കൂർ ആദ്യ പന്തിൽ റൺസ് നേടാനായി. നാലാംപന്തിൽ ജഡേജക്ക് സിംഗിൾ നൽകിയതോടെ അവസാന രണ്ട് പന്തിൽ വേണ്ടത് പത്ത് റൺസ്. നിർണായകമായ അഞ്ചാംപന്തിൽ റൺസ് നേടാൻ ജഡേജക്കായില്ല. ബെംഗളൂരു പ്ലേഓഫിൽ.
ബെംഗളൂരു ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയുടെ തുടക്കം മികച്ചതായില്ല. ആദ്യ ഓവർ എറിഞ്ഞ ഗ്ലെൻ മാക്‌സ്വെല്ലിന്റെ ആദ്യപന്തിൽ തന്നെ ഋതുരാജ് ഗെയിക്‌വാദ്(0) പുറത്ത്. തൊട്ടുപിന്നാലെ ഡാരൻ മിച്ചലും(4) മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റ് ഒത്തുചേർന്ന അജിൻക്യ രഹാനെ-രചിൻ രവീന്ദ്ര കൂട്ടുകെട്ട് പ്രതീക്ഷ നൽകി. എന്നാൽ 33 റൺസിൽ രഹാനെ മടങ്ങി. രചിൻ രവീന്ദ്രയുടെ റണ്ണൗട്ട്(37 പന്തിൽ 61) മത്സരത്തിൽ നിർണായകമായി. ശിവം ദുബെയും(7)വലിയ സ്‌കോർ നേടാതെ പുറത്തായി. എന്നാൽ അവസാന ഓവറിൽ തകർത്തടിച്ച രവീന്ദ്ര ജഡേജ (22 പന്തിൽ 42) റൺസുമായി പുറത്താകാതെ നിന്നു. എം.എസ് ധോണി 13 പന്തിൽ 25 റൺസാണ് നേടിയത്. ബെംഗളൂരുവിനായി യാഷ് ദയാൽ രണ്ട വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഫാഫ് ഡുപ്ലെസിസിന്റെ അർധ സെഞ്ച്വറി കരുത്തിലാണ് സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 218 റൺസിലേക്ക് ആർസിബിയെത്തിയത്. വിരാട് കോഹ്ലി 29 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി. അവസാന ഓവറിൽ തകർത്തടിച്ച് രജത് പടിദാറും കാമറൂൺ ഗ്രീനും ചേർന്ന് സ്‌കോർ 200 കടത്തി.
Read moreഅടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകപ്പില്‍ വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരാണ് സ്ഥാനമര്‍ഹിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. റിഷഭ് പന്തും
Read moreഡൽഹി: വിജയം തേടിയിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 19 റൺസിന് മലർത്തിയടിച്ച് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഉയർത്തിയ 208 റൺസ് പിന്തുടർന്നിറങ്ങിയ ലഖ്നൗയുടെ പോരാട്ടം 189 റൺസിൽ അവസാനിക്കുകയായിരുന്നു. വിജയത്തോടെ 14 മത്സരങ്ങളും പൂർത്തിയാക്കിയ ഡൽഹിക്ക് 14 പോയന്റുമായി അഞ്ചാംസ്ഥാനത്തേക്ക് കയറിയെങ്കിലും േപ്ല ഓഫ് ഉറപ്പിക്കാനായിട്ടില്ല. തോൽവിയോടെ 13 കളികളിൽ നിന്നും 12 പോയന്റായ ലഖ്നൗക്ക് ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും നെറ്റ്റൺറേറ്റിൽ പിന്നിലായത് സാധ്യതകളെ തുലാസിലാക്കുന്നു. ഇതോടെ 12 മത്സരങ്ങളിൽ നിന്നും 16 പോയന്റുള്ള രാജസ്ഥാൻ രണ്ടുമത്സരങ്ങൾ ശേഷിക്കേ േപ്ല ഓഫ് ഉറപ്പിച്ചു. ലഖ്നൗയുടെ തോൽവിയോടെ മെയ് 18ന് നടക്കുന്ന ആർ.സി.ബി-ചെന്നൈ മത്സരം ആവേശകരമാകും. േപ്ല ഓഫ് സാധ്യതകൾ ഉറപ്പിക്കുന്നതിൽ നെറ്റ്റൺറേറ്റ് നിർണായക പങ്കാകും വഹിക്കുക.
ആദ്യംബാറ്റുചെയ്ത ഡൽഹിക്കായി അഭിഷേക് പൊരേൽ (58), ഷായ് ഹോപ്പ് (38), ഋഷഭ് പന്ത് (33), ട്രിസ്റ്റൻ സ്റ്റബ്സ് (57) എന്നിവർ ആഞ്ഞടിച്ചതോയൊണ് മികച്ച സ്കോറിലെത്തിയത്. വെടിക്കെട്ടുവീരൻ ഫ്രേസർ മെഗർക്ക് ഡക്കായി മടങ്ങിയെങ്കിലും അത് ഡൽഹിയുടെ സ്കോറിങ്ങിനെ ബാധിച്ചില്ല.
മറുപടി ബാറ്റിങ്ങിൽ ലഖ്നൗയുടെ മുൻനിര തകർന്നടിഞ്ഞു. ഡികോക്ക് (12), കെ.എൽ രാഹുൽ (5), സ്റ്റോയ്നിസ് (5), ദീപക് ഹൂഡ (0) എന്നിങ്ങനെയാണ് സ്കോറുകൾ. മൂന്നുവിക്കറ്റെടുത്ത ഇശാന്ത് ശർമയാണ് ഡൽഹിയുടെ മുൻനിരയെ തകർത്തത്. എന്നാൽ 27 പന്തിൽ 61 റൺസുമായി നികൊളാസ് പുരാനും അപ്രതീക്ഷിത വെടിക്കെട്ട് നടത്തിയ അർഷദ് ഖാനും (33 പന്തിൽ 58) ലഖ്നൗ ഇന്നിങ്സിന് ജീവൻ നൽകി. പക്ഷേ വിജയത്തിലെത്താൻ അത് മതിയായിരുന്നില്ല.
Read more